സ്ത്രീ സൗഹാര്‍ദ്ദ രാജ്യങ്ങളുടെ പട്ടികയില്‍ 84-ാമത്; തലകുനിച്ച് ഇന്ത്യ, ഒന്നാമത് നോര്‍വേ

രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യം, സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അസമത്വം, നിയമങ്ങള്‍, തൊഴില്‍  എന്നിവയെ അടിസ്ഥാനമാക്കി കൂടിയാണ് രാജ്യങ്ങളുടെ സ്ഥാനം നിര്‍ണയിച്ചത്. 
സ്ത്രീ സൗഹാര്‍ദ്ദ രാജ്യങ്ങളുടെ പട്ടികയില്‍ 84-ാമത്; തലകുനിച്ച് ഇന്ത്യ, ഒന്നാമത് നോര്‍വേ

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്. നൂറ് രാജ്യങ്ങലുടെ പട്ടികയില്‍ 84-ാം സ്ഥാനത്താണ് രാജ്യം. 

വെറും നാല് പോയന്റ് മാത്രമാണ് ഇന്ത്യയിലെ സ്ത്രീ സുരക്ഷയ്ക്കുള്ളത്. വിമെന്‍സ് ലിവബിളിറ്റി ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം നോര്‍വേയ്ക്കാണ്. രണ്ടാമത് സ്വീഡനും. കാനഡ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് പോയന്റു പട്ടികയില്‍ പിന്നീടുള്ളത്. 

രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യം, സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അസമത്വം, നിയമങ്ങള്‍, തൊഴില്‍  എന്നിവയെ അടിസ്ഥാനമാക്കി കൂടിയാണ് രാജ്യങ്ങളുടെ സ്ഥാനം നിര്‍ണയിച്ചത്. 

മറ്റ് മേഖലകളില്‍ ഇന്ത്യയ്ക്ക് പുരോഗതിയുണ്ടെങ്കിലും സ്ത്രീകള്‍ നേരിടുന്ന അസമത്വവും സുരക്ഷിതത്വമില്ലായ്മയും അതിഭീകരമാണെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. വീടിനുള്ളിലും സമൂഹത്തിലും സ്ത്രീകള്‍ വേണ്ടതു പോലെ പരിഗണിക്കപ്പെടുന്നില്ലെന്നും തുറന്ന മനോഭാവം പൊതു സമൂഹത്തില്‍ നിന്നോ തൊഴിലിടങ്ങളില്‍ നിന്നോ  ലഭിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ മറ്റ് രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിമന്‍സ് ലിവബിലിറ്റി ഇന്‍ഡക്‌സിനായി നടത്തിയ പഠനത്തില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com