ആദ്യം അമ്മ കരടിയെ കൊന്നു, പിന്നെ രണ്ട് കുഞ്ഞുങ്ങളെയും; തൊലി ഉരിഞ്ഞും ഫോട്ടോ എടുത്തും ആഘോഷിച്ച് അച്ഛനും മകനും; രോക്ഷം; വീഡിയോ

ആദ്യം അമ്മ കരടിയെ കൊന്നു, പിന്നെ രണ്ട് കുഞ്ഞുങ്ങളെയും; തൊലി ഉരിഞ്ഞും ഫോട്ടോ എടുത്തും ആഘോഷിച്ച് അച്ഛനും മകനും; രോക്ഷം; വീഡിയോ

ഗുഹയ്ക്ക് സമീപത്തെത്തി മകനാണ് അമ്മക്കരടിയെ വെടിവെച്ചത്. അതിന് ശേഷം രണ്ട് കുഞ്ഞുങ്ങളേയും കൊല്ലുകയായിരുന്നു

ഞ്ഞില്‍ ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്ന അമ്മ കരടിയേയും കുഞ്ഞുങ്ങളേയും ക്രൂരമായി കൊലപ്പെടുത്തി അച്ഛന്റേയും മകന്റേയും ക്രൂരത. യുഎസിലുള്ള അലാസ്‌കയിലെ പ്രിന്‍സ് വില്യം സൗണ്ടിലുള്ള എസ്‌തേര്‍ ദ്വീപിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ വലിയ വിമര്‍ശനമാണ് ഇതിനെതിരേ ഉയരുന്നത്. 

ഏപ്രില്‍ 14 നാണ് കൊലപാതകം നടന്നത്. 41കാരനായ ആന്‍ഡ്രൂ റെന്നറും മകന്‍ ഒവര്‍ റെന്നറുമാണ് കൊടുംക്രൂരത നടത്തിയത്. മഞ്ഞിലൂടെ എത്തിയ അച്ഛനും മകനും കരടിയുടെ ഗുഹ കണ്ടെത്തുകയായിരുന്നു. ഇരുവരുടേയും കൈയില്‍ തോക്കുണ്ട്. ഗുഹയ്ക്ക് സമീപത്തെത്തി മകനാണ് അമ്മക്കരടിയെ വെടിവെച്ചത്. അതിന് ശേഷം രണ്ട് കുഞ്ഞുങ്ങളേയും കൊല്ലുകയായിരുന്നു. 

വെടിവച്ചിട്ട അമ്മക്കരടിയെ പുറത്തേക്കു തള്ളിക്കൊണ്ടുവന്നു. തുടര്‍ന്ന് പരസ്പരം കൈകള്‍ അടിച്ചും ഫോട്ടോ എടുത്തും ആഘോഷിക്കുന്ന അച്ഛനെയും മകനെയും ആണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്നാണ് കരടിയുടെ കഴുത്തിലെ സര്‍ക്കാര്‍ ടാ?ഗ് ഇരുവരും കണ്ടത്. കരടിയുടെ തൊലി ഉരിഞ്ഞെടുത്തു. രണ്ടു ദിവസത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും കഴുത്തിലെ ടാഗ് അഴിച്ചെടുത്ത് കരടികളെ മറവു ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. കുഞ്ഞുങ്ങളുടെ ജഡം ചെറിയ ബാഗുകളിലാക്കി സ്ഥലം കാലിയാക്കുകയായിരുന്നു. ഗുഹയ്ക്കുള്ളില്‍ താമസിക്കുന്ന അമ്മ കരടിയേയും കുഞ്ഞി കരടിയേയും പഠിക്കുന്നതിനായി സ്ഥാപിച്ച വീഡിയോയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. 

 യുഎസിലെ ഹ്യുമെയ്ന്‍ സൊസൈറ്റി എന്ന സംഘടന വീഡിയോ പുറത്തുവിട്ടതോടെ വലിയ വിമര്‍ശനമാണ് ഇരുവര്‍ക്കും എതിരേ ഉയര്‍ന്നത്. പ്രദേശത്ത് കരടികളെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. വിവാദം ശക്തമായതോടെ അച്ഛന്‍ ആന്‍ഡ്രൂ റെന്നര്‍ക്ക് മൂന്നുമാസത്തേക്ക് കോടതി ശിക്ഷിച്ചു. നിബന്ധനകള്‍ ലംഘിച്ചാല്‍ അധികമായി 2 മാസം കൂടി ശിക്ഷ അനുഭവിക്കണം. മകന്‍ ഒവന്‍ റെന്നര്‍ക്ക് 30 ദിവസത്തെ ശിക്ഷയാണ് വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com