ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ 

ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ്
ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ 

മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ്. 

ജോയിനിങ് ഹാന്‍ഡ്‌സ് ഹയര്‍ എഡ്യുക്കേഷന്‍ സ്‌കോളര്‍ഷിപ് പ്രോഗ്രാം (2019-2020)

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാരുടെ വിദ്യാഭ്യാസ ചിലവുകള്‍ക്ക് പിന്തുണ നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്. ബിരുദ- ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. 

60ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയിട്ടുള്ള കുട്ടികള്‍ക്കാണ് അര്‍ഹത. അര്‍ഹത നേടുന്നവര്‍ക്ക് ട്യൂഷന്‍ഫീസും പുസ്തകങ്ങള്‍ക്കായുള്ള ചിലവും സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കും. ഹോസ്റ്റല്‍ ഫീസും മറ്റ് ചിലവുകളും സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ഈ മാസം 30-ാം തിയതിക്ക് മുമ്പായി അയക്കണം. വിലാസം: http://www.b4s.in/sam/JHH3

നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ് സ്‌കീം ഫോര്‍ എസ്‌സി 2019-2020

കേന്ദ്ര സാമൂഹിക നീതി വകുപ്പ് എസ്‌സി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് വിദേശത്ത് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനായി സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്പ്. വിദേശത്ത് പഠിക്കാനുള്ള താത്പര്യം എസ്‌സി വിദ്യാര്‍ത്ഥികളില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സഹായം ലഭ്യമാക്കുന്നത്. ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 55ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. 

35വയസ്സില്‍ താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍. ആറ് ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികളെയാണ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷത്തോളം രൂപ സ്റ്റൈപെന്റായി ലഭിക്കും. ഓണ്‍ലൈനായി ഈ മാസം 31-ാം തിയതിക്ക് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കണം.  വിലാസം: http://www.b4s.in/sam/NOS1

റോട്ടറി പീസ് ഫെല്ലോഷിപ്‌സ് (2020-21)

പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാമോ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് യു എസ് റോട്ടറി ഫൗണ്ടേഷന്‍ നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്. ഡിഗ്രി പൂര്‍ത്തിയാക്കിയവരെയാണ് ബിരുദാനന്തര ബിരുദ കോഴ്‌സിനായി തിരഞ്ഞെടുക്കുക. സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ചെയ്യാന്‍ അഞ്ച് വര്‍ഷത്തെ അനുബന്ധ പ്രവര്‍ത്തിപരിചയമാണ് മാനദണ്ഡം. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മുഴുവന്‍ ട്യൂഷന്‍ ഫീസും താമസ ചിലവുകളും ലഭിക്കും. വിമാന യാത്രാ ചിലവുകളും റിസേര്‍ച്ചിന് വേണ്ട ചിലവും സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടും. അപേക്ഷകള്‍ ഓണ്‍ലൈനായി ഈ മാസം 31ന് മുന്‍പായി നല്‍കണം. വിലാസം: http://www.b4s.in/sam/RPF6

ജവഹര്‍ലാല്‍ നെഹറു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ് 2019

കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയവും ജവഹര്‍ലാല്‍ നെഹറു മെമ്മോറിയല്‍ ഫണ്ടും ചേര്‍ന്ന് നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്. ബിരുദ- ബിരുദാനന്തര പരീക്ഷകള്‍ക്ക് 60ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അപേക്ഷകള്‍ നല്‍കാവുന്നത്. മുഴുവന്‍ സമയ പിഎച്ച്ഡി സ്‌കോളേഴ്‌സിനാണ് സ്‌കോളര്‍ഷിപ്. പായപരിധി 35 വയസ്സ്. പ്രതിമാസം 18,000രൂപ സ്റ്റപെന്റായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. പുസ്തകങ്ങള്‍ക്കും പഠനയാത്രകള്‍ക്കുമായി പ്രതിവര്‍ഷം 15,000രൂപയും സ്‌കോളര്‍ഷിപ്പില്‍ ലഭിക്കും. മെയ് 31ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. വിലാസം: http://www.b4s.in/sam/JNM12

 (വിവരങ്ങള്‍ക്ക് കടപ്പാട് : http://www.buddy4study.com)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com