ഫോണില്‍ മുഴുകി യുവതി; നടന്നുനീങ്ങി വീണത് ട്രാക്കില്‍, തൊട്ടുമുന്നില്‍ ട്രെയിന്‍; ഞെട്ടിക്കുന്ന വീഡിയോ

ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പ് പ്ലാറ്റ്‌ഫോമില്‍ നിന്ന് യുവതി ട്രാക്കിലേക്ക് വീഴുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളിലുളളത്
ഫോണില്‍ മുഴുകി യുവതി; നടന്നുനീങ്ങി വീണത് ട്രാക്കില്‍, തൊട്ടുമുന്നില്‍ ട്രെയിന്‍; ഞെട്ടിക്കുന്ന വീഡിയോ

മാഡ്രിഡ്:ട്രെയിനില്‍ അശ്രദ്ധമായി കയറാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നത് സ്ഥിരം കേള്‍ക്കുന്ന ഒരു മുന്നറിയിപ്പാണ്. അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇതിന് വലിയ പ്രാധാന്യവുമുണ്ട്. ഇപ്പോള്‍ സ്‌പെയിനിലെ മാഡ്രിഡിലെ ഒരു മെട്രോ സ്റ്റേഷനില്‍ നിന്നുമുളള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

റെയില്‍വേ സ്‌റ്റേഷനിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് ഒരു ട്രെയിന്‍. ട്രെയിന്‍ കാത്ത് നിരവധി യാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലുണ്ട്. അതിനിടെ ഫോണില്‍ സംസാരിച്ചു കൊണ്ടു നടന്നുനീങ്ങുന്ന ഒരു യുവതി ട്രെയിനിന് മുന്നില്‍ വീഴുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പ് പ്ലാറ്റ്‌ഫോമില്‍ നിന്ന് യുവതി ട്രാക്കിലേക്ക് വീഴുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളിലുളളത്. ഉടന്‍തന്നെ യാത്രക്കാര്‍ രക്ഷിക്കാന്‍ ഓടികൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ യാത്രക്കാരിക്ക് എന്തു സംഭവിച്ചു എന്ന് അറിയുന്നതിന് മുന്‍പ് വീഡിയോ അവസാനിക്കുകയാണ്. യുവതി ട്രാക്കിലേക്ക് വീഴുന്നത് കണ്ട് ട്രെയിന്‍ നിര്‍ത്തിയോ എന്ന സംശയം സ്വാഭാവികമായി ഉയരുന്ന തരത്തിലാണ് വീഡിയോ.അതേസമയം യുവതി സുഖമായിരിക്കുന്നതായും ഗുരുതരമായ പരിക്കില്ലെന്നും മെട്രോ കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com