'ഈ ജാക്കറ്റ് നമ്മുടേതല്ലല്ലോ...'; തെറ്റു പറ്റിയ കുഞ്ഞുമകളെ തിരുത്തുന്ന അച്ഛന്‍, ഹൃദയം കീഴടക്കുന്ന വീഡിയോ

കുഞ്ഞു മകളുടെ മനസ്സിനെ ഒട്ടും തന്നെ വിഷമിപ്പിക്കാതെ അവള്‍ ചെയ്തത് തെറ്റാണെന്നു ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് അദ്ദേഹം. 
'ഈ ജാക്കറ്റ് നമ്മുടേതല്ലല്ലോ...'; തെറ്റു പറ്റിയ കുഞ്ഞുമകളെ തിരുത്തുന്ന അച്ഛന്‍, ഹൃദയം കീഴടക്കുന്ന വീഡിയോ

ചിലപ്പോഴൊക്കെ കുഞ്ഞുങ്ങള്‍ക്ക് അറിയാതെ ചില തെറ്റുകളൊക്കെ സംഭവിക്കാം. അവരെ എങ്ങനെ നേര്‍വഴിക്കു നടത്തണം എന്നറിയാതെ ഉടനടി വടിയെടുക്കുന്ന മാതാപിതാക്കളാണ് അധികവും. എന്നാല്‍ ഒരച്ഛന്‍ കുഞ്ഞിന് പറ്റിയ തെറ്റ് തിരുത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കുഞ്ഞു മകളുടെ മനസ്സിനെ ഒട്ടും തന്നെ വിഷമിപ്പിക്കാതെ അവള്‍ ചെയ്തത് തെറ്റാണെന്നു ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് അദ്ദേഹം. 

മില എന്ന രണ്ടു വയസ്സുകാരി സ്‌കൂളില്‍ നിന്ന് മടങ്ങിയത് പിങ്കും ചാരവും കലര്‍ന്ന ഒരു ജാക്കറ്റ് ധരിച്ചു കൊണ്ടാണ്. അത് മിലയുടെ സ്വന്തം ജാക്കറ്റ് അല്ലെന്ന് അവളുടെ അച്ഛന് ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലായി. അങ്ങനെയാണ് ജാക്കറ്റിനെക്കുറിച്ച് കുഞ്ഞിനോട് ചോദിക്കാന്‍ ആ അച്ഛന്‍ തീരുമാനിച്ചത്.

എവിടെ നിന്നാണ് കിട്ടിയതെന്നുള്ള അച്ഛന്റെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞത് ജാക്കറ്റ് കടയില്‍ നിന്നാണെന്നാണ്. എത്ര രൂപയായി എന്ന് ചോദിച്ചപ്പോള്‍ അഞ്ച് എന്ന് മറുപടി. വീണ്ടും ചോദിച്ചപ്പോള്‍ 5 രൂപയായി എന്നാണ് കുഞ്ഞ് മറുപടി പറഞ്ഞത്. ജാക്കറ്റ് ഏത് ബ്രാന്‍ഡ് ആണെന്ന ചോദ്യത്തിന് നൈക്കി എന്നും അവള്‍ ഉടനടി മറുപടി പറഞ്ഞു. മകള്‍ പറഞ്ഞതെല്ലാം കേട്ടശേഷം. അച്ഛന്‍ വീണ്ടുമൊരു ചോദ്യം ചോദിച്ചു സ്‌കൂളിലെ മറ്റുകുട്ടികളിലാര്‍ക്കെങ്കിലും ഈ നിറത്തിലുള്ള ജാക്കറ്റുണ്ടോയെന്ന്. കുഞ്ഞ് ഉണ്ടെന്ന് മറുപടി നല്‍കി. ആര്‍ക്കാണ് ആ ജാക്കറ്റുള്ളതെന്ന ചോദ്യത്തിന് സഹപാഠിയുടെ പേരുപറഞ്ഞ് മകള്‍ ഉത്തരം നല്‍കി.

ഈ ജാക്കറ്റ് നമ്മുടേതല്ലല്ലോ, അപ്പോള്‍ ഇത് നിന്റെ കൂട്ടുകാരന് തിരിച്ചു കൊടുക്കണം എന്ന് അച്ഛന്‍ വളരെ ശാന്തനായി കുട്ടിയോട് പറയുന്നു. ഇത് തനിക്ക് പാകമാണെന്ന് അവള്‍ ചിണുങ്ങിക്കരയുമ്പോള്‍ നമുക്ക് വേറെ വാങ്ങാമെന്നും ഇത് വേഗം തന്നെ ഇതിന്റെ ഉടമയായ കുട്ടിക്ക് തിരികെ നല്‍കണമെന്നും അച്ഛന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com