പ്രതി എംഎസ് സി ബിരുദധാരി, ഓഹരി വിപണി ചതിച്ചു, കടംകയറിയപ്പോള്‍ കവര്‍ച്ച; സിനിമാ കഥയെ വെല്ലും വൈക്കം സ്വദേശിയുടെ ജീവിതം

ഹെല്‍ത്ത് ആന്‍ഡ് ബിഹേവിയറല്‍ സയന്‍സിലാണ് ഷിജാസ് ബിരുദാനന്ദര ബിരുദം നേടിയത്
പ്രതി എംഎസ് സി ബിരുദധാരി, ഓഹരി വിപണി ചതിച്ചു, കടംകയറിയപ്പോള്‍ കവര്‍ച്ച; സിനിമാ കഥയെ വെല്ലും വൈക്കം സ്വദേശിയുടെ ജീവിതം

കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിനാണ് വൈക്കം ഉദയനാപുരം സ്വദേശി ഷിജാസിനെ പൊലീസ് പിടികൂടിയത്. പ്രധാന പ്രതിയായ ഷിജാസിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് സിനിമക്കഥ പോലൊരു ജീവിതവും...എംജി സര്‍വകലാശാലയില്‍ നിന്ന് എംഎസ് സി എടുത്ത്, എംഫിലിന് ചേര്‍ന്ന ഷിജാസ് കടം കയറിയപ്പോള്‍ മോഷണ സംഘത്തിനൊപ്പം കൂടി...

ഹെല്‍ത്ത് ആന്‍ഡ് ബിഹേവിയറല്‍ സയന്‍സിലാണ് ഷിജാസ് ബിരുദാനന്ദര ബിരുദം നേടിയത്. എംഫിലിന് ചേര്‍ന്ന സമയം സഹപാഠിയായ യുവതിയെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞതോടെ എസ്ബിഐ ഇന്‍ഷുറന്‍സില്‍ ഷിജാസ് ജോലിക്ക് കയറി. സമ്പാദിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി.

വലിയ നഷ്ടമാണ് ഓഹരിക്കച്ചവടത്തില്‍ ഷിജാസിന് നേരിട്ടത്. കയ്യിലുള്ള സമ്പാദ്യം തീര്‍ന്നതോടെ കടം വാങ്ങി ഊഹക്കച്ചവടം തുടര്‍ന്നു. കടത്തില്‍ നിന്ന് കടത്തിലേക്കാണ് ഹിജാസ് വീണത്. ഇതോടെ ഒളിച്ചു താമസിക്കേണ്ട അവസ്ഥയായി. തന്റെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് പോവാന്‍ പോലും പണമില്ലാതെ വന്നതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്നാണ് ഹിജാസ് പൊലീസിന് മൊഴി നല്‍കിയത്.

ആലുവയിലും കളമശേരിയിലും ചുറ്റിത്തിരിയുന്നതിന് ഇടയില്‍ കണ്ടുമുട്ടിയ പാലക്കാട്, മലപ്പുറം സ്വദേശികളായ മോഷ്ടാക്കള്‍ക്കൊപ്പം ചേരുകയായിരുന്നു. മറ്റ് 5 പേര്‍ക്കൊപ്പം ബൈക്ക് മോഷണം നടത്തി ഹിജാസ് പൊലീസ് പിടിയിലായി. ഈ വര്‍ഷം സെപ്തംബറിലാണ് ഹിജാസ് ്കാക്കനാട് ജയിലില്‍ നിന്നും മോചിതനാവുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷവും മോഷണ ശ്രമം തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com