ടാങ്കറിന് മുന്നില്‍പ്പെട്ട കാര്‍, ശ്വാസമടക്കിപ്പിടിച്ച് യാത്രക്കാര്‍; വീഡിയോ

ചീറിപ്പാഞ്ഞെത്തിയ ടാങ്കര്‍ ലോറിയുടെ മുന്നില്‍ നിന്നുമാണ് കാര്‍ യാത്രികര്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്.
ടാങ്കറിന് മുന്നില്‍പ്പെട്ട കാര്‍, ശ്വാസമടക്കിപ്പിടിച്ച് യാത്രക്കാര്‍; വീഡിയോ

റോഡപകടങ്ങള്‍ എപ്പോള്‍ എങ്ങനെ സംഭവിക്കും എന്നൊന്നും പറയാനാവില്ല. അതുകൊണ്ട് തന്നെ വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുന്നവര്‍ എല്ലാ ദിവസവും അപകടം മുന്നില്‍ക്കണ്ടെന്ന് വരാം. അപകടങ്ങളില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ചിലര്‍ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

ചീറിപ്പാഞ്ഞെത്തിയ ടാങ്കര്‍ ലോറിയുടെ മുന്നില്‍ നിന്നുമാണ് കാര്‍ യാത്രികര്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്. അടുത്തിടെ റഷ്യയിലെ മഞ്ഞുപുതച്ചൊരു ഹൈവേയില്‍ നടന്ന അപകടത്തിന്റേതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍. എന്തായാലും ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചായിരിക്കും ഈ വീഡിയോ കണ്ടിട്ടുണ്ടാവുക. 

മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. പെട്ടെന്ന് മുന്നില്‍ വന്ന ടാങ്കര്‍ ലോറിയെ കണ്ട് വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിനു പുറത്തേക്ക് പോകുന്നതും നിയന്ത്രണം വിട്ട ലോറി തെന്നി നീങ്ങുന്നതും വീഡിയോയില്‍ കാണാം. ലോറി ഡ്രൈവറുടെ മുഖത്തേക്ക് സൂര്യപ്രകാശമടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com