പുളളിപ്പുലിയും പെരുമ്പാമ്പും തമ്മിൽ ഘോരമായ യുദ്ധം, അമ്പരന്ന് സഞ്ചാരികൾ; ആര് ജയിക്കും?, അപൂർവ്വ വീഡിയോ

കെനിയയിലെ മാസായ് മാറയിൽ നിന്നാണ് സഞ്ചാരിക്ക് മുന്നിൽ ഈ പോരാട്ടം നടന്നത്
പുളളിപ്പുലിയും പെരുമ്പാമ്പും തമ്മിൽ ഘോരമായ യുദ്ധം, അമ്പരന്ന് സഞ്ചാരികൾ; ആര് ജയിക്കും?, അപൂർവ്വ വീഡിയോ

പുളളിപ്പുലിയും പെരുമ്പാമ്പും  തമ്മിൽ ഏറ്റുമുട്ടിയാൽ ആരു ജയിക്കും?. ഈ ചോദ്യത്തിന് ഉത്തരമാണ് ഈ അസാധാരണ പോരാട്ടത്തിന്റെ വിഡിയോ. കടുത്ത പോരാട്ടത്തിന് ഒടുവിൽ പുളളിപ്പുലി വിജയിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഇത് വ്യാപകമായാണ് പ്രചരിക്കുന്നത്.

കെനിയയിലെ മാസായ് മാറയിൽ നിന്നാണ് സഞ്ചാരിക്ക് മുന്നിൽ ഈ പോരാട്ടം നടന്നത്. യുഎസ്എ സ്വദേശികളായ വിനോദ സഞ്ചാരികളുടെ സംഘമാണ് ഈ അപൂർവ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. നവംബർ 19 ന് പുറത്തുവിട്ട ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

സമീപത്തുണ്ടായിരുന്ന ഇമ്പാലയായിരുന്നു പുള്ളിപ്പുലിയുടെയും പെരുമ്പാമ്പിന്റെയും ആദ്യ ലക്ഷ്യം. പിന്നീടാണ് പെരുമ്പാമ്പ് പുള്ളിപ്പുലിയെ  ലക്ഷ്യമിട്ടത്. ആഫ്രിക്കൻ റോക്ക് പൈതൺ വിഭാഗത്തിൽ പെട്ടതായിരുന്നു കൂറ്റൻ പെരുമ്പാമ്പ്. പെരുമ്പാമ്പിന്റെ അപ്രതീക്ഷിതമായ ആക്രമണത്തിൽ അടിപതറിയ പുള്ളിപ്പുലിയെ വരിഞ്ഞുമുറുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു ഘട്ടത്തിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് പുള്ളിപ്പുലിക്ക് രക്ഷപെടാനാകുമോയെന്നും സംശയമുണ്ടായിരുന്നു. എന്നാൽ കൂർത്ത പല്ലുകളും നഖങ്ങളും ഉപയോ​ഗിച്ച് ​മുറിവേൽപ്പിച്ച് പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയാണ് പുളളിപ്പുലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com