സിംഹത്തിന് മുന്‍പില്‍ പാട്ടുപാടി നൃത്തം ചെയ്ത് യുവതി; ചങ്കിടിപ്പ്, വീഡിയോ വൈറല്‍ 

സിംഹത്തിന് മുന്‍പില്‍ പാട്ടുപാടി നൃത്തം ചെയ്ത് യുവതി; ചങ്കിടിപ്പ്, വീഡിയോ വൈറല്‍ 

സിംഹത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നതെന്ന യാതൊരു ഭയവും യുവതി പ്രകടിപ്പിച്ചില്ല

ന്യൂയോര്‍ക്ക്: സിംഹത്തെ മൃഗശാലയില്‍ കാണുമ്പോള്‍ തന്നെ ഒട്ടുമിക്ക ആളുകള്‍ക്കും ഉളളില്‍ പേടി തോന്നാറുണ്ട്. അപ്പോള്‍ അതിസുരക്ഷാ മേഖലയില്‍ വേലി ചാടിക്കടന്ന് സിംഹത്തിന് മുന്‍പില്‍ ഒരു യുവതി ഡാന്‍സ് ചെയ്തുവെന്ന് കേട്ടാലോ... ഞെട്ടിയില്ലെങ്കിലേ അത്ഭുതമുളളൂ.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ ഞെട്ടിപ്പിക്കുന്ന സംഭവമാണുണ്ടായത്. സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയില്‍ വേലി ചാടിക്കടന്ന് യുവതി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ആഫ്രിക്കന്‍ സിംഹങ്ങളെ പാര്‍പ്പിച്ച കൂട്ടിലേക്കാണ് യുവതി സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയത്. സിംഹക്കൂട്ടില്‍ കയറിയ യുവതി വെറുതെയിരുന്നില്ല. മുന്നിലെത്തിയ സിംഹത്തിന് മുന്നില്‍ ഐ ലവ് യൂ ബേബി എന്ന പാട്ടുപാടി നൃത്തം ചെയ്യാന്‍ തുടങ്ങി. കണ്ടു നിന്നവരുടെ ചങ്കിടിച്ചു. ഏത് നിമിഷവും സിംഹത്തിന്റെ നഖങ്ങള്‍ക്കും പല്ലുകള്‍ക്കും യുവതി ഇരയാകുമെന്ന് കരുതി. യുവതിയുടെ കൂടെ വന്ന ആള്‍ ഇതെല്ലാം വീഡിയോയിലാക്കുകയും ചെയ്തു.

സിംഹത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നതെന്ന യാതൊരു ഭയവും യുവതി പ്രകടിപ്പിച്ചില്ല. കുട്ടികളടക്കം യുവതിയുടെ സാഹസികത കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മൃഗശാല അധികൃതര്‍ കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com