134 അടി നീളം, 2000 കിലോ ഭാരം, 250 മനുഷ്യരെ വിഴുങ്ങിയ പാമ്പിനെ കൊന്നു?;ചിത്രത്തിന് പിന്നിലെ വസ്തുത 

ആമസോൺ വനത്തിനുള്ളിൽ വെച്ച് ആഫ്രിക്കയുടെ ബ്രിട്ടീഷ് കമാൻഡോകൾ പാമ്പിനെ വധിച്ചെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം
134 അടി നീളം, 2000 കിലോ ഭാരം, 250 മനുഷ്യരെ വിഴുങ്ങിയ പാമ്പിനെ കൊന്നു?;ചിത്രത്തിന് പിന്നിലെ വസ്തുത 

ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയെ കൊന്നുവെന്ന വാർത്ത വ്യാപകമായാണ് പ്രചരിക്കുന്നത്. 134 അടി നീളവും 2000 കിലോയിലധികവും ഭാരവുമുള്ള അനാക്കോണ്ടയെ കൊന്നു എന്നതായിരുന്നു വാർത്തയുടെ ഉളളടക്കം. ആമസോൺ വനത്തിനുള്ളിൽ വെച്ച് ആഫ്രിക്കയുടെ ബ്രിട്ടീഷ് കമാൻഡോകൾ പാമ്പിനെ വധിച്ചെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. 250 മനുഷ്യരെയും 2300 മൃഗങ്ങളെയും വിഴുങ്ങിയ വമ്പൻ പാമ്പിനെ 37 ദിവസമെടുത്താണ് കൊലപ്പെടുത്തിയതെന്നും പ്രചാരണത്തിൽ പറയുന്നു. 

പോസ്റ്റിനൊപ്പം പാമ്പിന്റേതെന്ന തരത്തിൽ ഒരു ചിത്രവും പലരും പങ്കുവെച്ചിരുന്നു. എന്നാൽ ഈ പ്രചാരണവും ചിത്രവുമെല്ലാം വ്യാജമാണെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണിതെന്നും പ്രചരിക്കുന്ന വാർത്തകളെല്ലാം ആരോ മെനഞ്ഞുണ്ടാക്കിയതാണെന്നതുമാണ് യാഥാർഥ്യം. 

കഴിഞ്ഞ കുറെ വർഷങ്ങളായി ഈ വാർത്ത ഇടക്കിടെ ആരൊക്കെയോ പങ്കുവെച്ച് കാണാം. 2015ൽ രമാകാന്ത് കജാരിയ എന്നയാളാണ് ഈ പോസ്റ്റ് ആദ്യം പങ്കുവെച്ചത് എന്നാണ് കരുതപ്പെടുന്നത്.  2019ലും ഈ പോസ്റ്റ് പങ്കുവെക്കുന്നവരുണ്ട്. ഇതുവരെ 1,24000 പേര്‍ ഇത് ഷെയർ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com