കൈക്കുഞ്ഞടക്കം മൂന്ന് പേരുടെ 'ജീവന്‍ രക്ഷിച്ച' അപകടം; സിഗ്നല്‍ ജംഗ്ഷനിലെ നടുക്കുന്ന വിഡിയോ 

ഷെവര്‍ലെ ക്രൂസിന്റെ രൂപത്തിലെത്തിയ മാലാഖ എന്ന് കുറിച്ചാണ് ഫീനിക്‌സ് പൊലീസ് അപകടത്തിന്റെ വിഡിയോ പങ്കുവച്ചത്
കൈക്കുഞ്ഞടക്കം മൂന്ന് പേരുടെ 'ജീവന്‍ രക്ഷിച്ച' അപകടം; സിഗ്നല്‍ ജംഗ്ഷനിലെ നടുക്കുന്ന വിഡിയോ 

സി​ഗ്നൽ ജം​ഗ്ഷന് നടുവിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം കണ്ട് ആശ്വാസിക്കുന്ന സംഭവം ഒരുപക്ഷെ ആദ്യമായിരിക്കാം. സി​ഗ്നൽ തെറ്റിച്ച് പാഞ്ഞെത്തിയ കാറും എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരു കാറും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ രക്ഷപെട്ടത് റോഡ് മുറിച്ചു കടക്കുകയായിരുന്നു ദമ്പതിമാരും ഒപ്പം സ്‌ട്രോളറില്‍ ഇരുത്തിയ അവരുടെ കുഞ്ഞോമനയുമാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ അപകട വിഡിയോയാണ് കാഴ്ചക്കാരിൽ നെടുവീർപ്പുയർത്തിയത്. 

അമേരിക്കയിലെ ഫീനിക്‌സിലാണ് സിനിമയെ വെല്ലുന്ന ഈ അപകടരം​ഗം. സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് റോഡ് മുറിച്ചു കടക്കുകയായിരുന്നു ദമ്പതിമാരും കുഞ്ഞും. പെട്ടെന്നാണ് സി​ഗ്നൽ തെറ്റിച്ച് പാഞ്ഞെത്തിയ കാർ ഇവരുടെ നേർക്ക് വന്നത്. എന്നാൽ പച്ച സി​ഗ്നൽ ലഭിച്ചതിനെത്തുടർന്ന് ഓടിയെത്തിയ മറ്റൊരു കാർ വാഹനവുമായി കൂട്ടിയിടിച്ചു. ജീവൻ തിരിച്ചുകിട്ടിയ വെപ്രാളത്തിൽ റോഡ് ഓടിക്കടക്കുന്ന കുടുംബത്തെ വിഡിയോയിൽ കാണാം. 

ഷെവര്‍ലെ ക്രൂസിന്റെ രൂപത്തിലെത്തിയ മാലാഖ എന്ന് കുറിച്ചാണ് ഫീനിക്‌സ് പൊലീസ് അപകടത്തിന്റെ വിഡിയോ പങ്കുവച്ചത്.ക്രൂസിലെ ഡ്രൈവറിന് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. സിഗ്‌നല്‍ തെറ്റിച്ചെത്തിയ കാറിലെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com