ഡൊണാള്‍ഡ് ഡക്കിന്റെ മടിയില്‍ തലവെച്ച് ഉറങ്ങുന്ന നായ; വൈറലായി വിഡിയോ

ഡിസ്‌നി വേള്‍ഡില്‍ ഡൊണാള്‍ഡ് ഡക്കിനെ കണ്ട രണ്ടു വയസുകാരിയായ നാലയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്
ഡൊണാള്‍ഡ് ഡക്കിന്റെ മടിയില്‍ തലവെച്ച് ഉറങ്ങുന്ന നായ; വൈറലായി വിഡിയോ

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാണ്. ഡൊണാള്‍ഡ് ഡക്കും മിക്കി മൗസുമെല്ലാമായി വേഷം ധരിച്ച് എത്തുന്നവരെ സന്തോഷത്തോടെയാവും കുട്ടികള്‍ സ്വീകരിക്കുക. എന്നാല്‍ കുട്ടികള്‍ക്ക് മാത്രമല്ല വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ വരെ ചിലപ്പോള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ഡൈഹാര്‍ട്ട് ഫാനായിരിക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു പട്ടിയുടേയും ഡൊണാള്‍ഡ് ഡക്കിന്റേയും വിഡിയോ ആണ്. 

ഡിസ്‌നി വേള്‍ഡില്‍ ഡൊണാള്‍ഡ് ഡക്കിനെ കണ്ട രണ്ടു വയസുകാരിയായ നാലയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ഡൊണാള്‍ഡ് ഡക്കിന്റെ വേഷം ധരിച്ചെത്തിയ ആളുടെ മടിയില്‍ തലവെച്ച് ഉറങ്ങുന്ന പട്ടിയെയാണ് വിഡിയോയില്‍ കാണുന്നത്. വളരെ ഇഷ്ടത്തോടെ പട്ടിയെ തഴുകുകയാണ് ഡൊണാള്‍ഡ് ഡക്ക്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരിക്കുകയാണ്. സെപ്റ്റംബര്‍ 20 നാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം 70 ലക്ഷം പേരാണ് വിഡിയോ കണ്ടത്. സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ് വിഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com