''ഇത്രക്കും വെറൈറ്റി പ്രതീക്ഷിച്ചില്ല!!''; വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടക്ക് കയറിയ മാന്‍ ഒപ്പിച്ച പണി, രസകരമായ വീഡിയോ

വിവാഹദിനത്തിന്റെ ഓര്‍മയക്ക് കുറച്ചു നല്ല ചിത്രങ്ങള്‍ പകര്‍ത്താനായി തുറസ്സായ സ്ഥലത്തേക്ക് എത്തിയതായിരുന്നു ദമ്പതികള്‍.
''ഇത്രക്കും വെറൈറ്റി പ്രതീക്ഷിച്ചില്ല!!''; വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടക്ക് കയറിയ മാന്‍ ഒപ്പിച്ച പണി, രസകരമായ വീഡിയോ

വിവാഹം കഴിഞ്ഞുള്ള ഫോട്ടോഷൂട്ട് ഇപ്പോള്‍ വിവാഹത്തേക്കാള്‍ പ്രത്യേകതയുള്ള ഒന്നാണ് ദമ്പതികള്‍ക്ക്. ഇതിന് കാരണമുണ്ട്, തങ്ങളുടെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ ഏറെക്കാലം കഴിഞ്ഞാലും ഓര്‍മ്മയായി സൂക്ഷിക്കാമല്ലോ. പിന്നെ സുഹൃത്തുക്കള്‍ക്കും മറ്റും കാണാന്‍ വേണ്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യാം.

ഈ ഫോട്ടോ ഷൂട്ട് ഏറ്റവും വ്യത്യസ്തമായി ചെയ്ത് വൈറലാക്കാനാണ് പലരും ശ്രമിക്കാറ്. അതിനായി ആളുകള്‍ കാട്, പുഴ, മരുഭൂമി എന്തിന് വര്‍ക്കൗട്ട് ചെയ്യുന്ന ജിം വരെ ഇപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ഒരു അപ്രതീക്ഷിത സംഭവം അമേരിക്കയിലെ മിഷിഗണ്‍ സ്വദേശികളായ മോര്‍ഗന്റെയും ലൂക്ക് മാക്ലിയുടെയും വിവാഹഷൂട്ട് വൈറലാക്കിയിരിക്കുകയാണ്. 

വിവാഹദിനത്തിന്റെ ഓര്‍മയക്ക് കുറച്ചു നല്ല ചിത്രങ്ങള്‍ പകര്‍ത്താനായി തുറസ്സായ സ്ഥലത്തേക്ക് എത്തിയതായിരുന്നു ദമ്പതികള്‍. മിഷഗണിലെ ഒരു എസ്‌റ്റേറ്റാണ് ഇതിനായി ഇവര്‍ തിരഞ്ഞെടുത്തത്. ഫോട്ടോഗ്രഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോസ് ചെയ്യുന്നതിനിടെ ഒരു മാന്‍ ദമ്പതികളുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയത് പെട്ടെന്നായിരുന്നു.

ചിത്രത്തിനു കുറച്ച് ഒര്‍ജിനാലിറ്റി ആയിക്കോട്ടെ എന്ന് കരുതി മാനിനെയും ഒപ്പം നിര്‍ത്താമെന്ന് ഫോട്ടോഗ്രഫറും വധൂവരന്മാരും കരുതി. പക്ഷേ, മാന്‍ വന്നത് വെറുതെ ഫോട്ടെയെടുത്ത് അങ്ങ് പോകാനായിരുന്നില്ല. വധുവിന്റെ കയ്യിലെ ബൊക്കേ തിന്ന് തീര്‍ക്കുകയായിരുന്നു ലക്ഷ്യം.

വധു ഉയര്‍ത്തിപ്പിടിച്ച് നോക്കിയെങ്കിലും മാന്‍ ചാടിപ്പിടിച്ച് ബൊക്കേ അകത്താക്കി. ഒടുവില്‍ അത് മാനിനു ഭക്ഷിക്കാനായി ഉപേക്ഷിക്കേണ്ടി വന്നു ഇവര്‍ക്ക്. വെഡ്ഡിങ് ഷൂട്ടിനിടെ ഉണ്ടായ ഈ രസകരമായ സംഭവങ്ങളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com