മൺഭരണിയിൽ അടച്ച് സ്വർണനാണയങ്ങൾ, 1,100 കൊല്ലം പഴക്കം; ഖനനത്തിലൂടെ പുറത്തെടുത്തു 

845 ഗ്രാം ഭാരമുള്ള 425 സ്വർണനാണയങ്ങളാണ് ഖനനത്തിലൂടെ പുറത്തെടുത്തത്
മൺഭരണിയിൽ അടച്ച് സ്വർണനാണയങ്ങൾ, 1,100 കൊല്ലം പഴക്കം; ഖനനത്തിലൂടെ പുറത്തെടുത്തു 

1,100 കൊല്ലം മുമ്പ് മൺഭരണിയിൽ അടച്ച് സൂക്ഷിച്ചതെന്ന് കരുതുന്ന സ്വർണനാണയങ്ങൾ ഇസ്രയേലിൽ കണ്ടെത്തി. 845 ഗ്രാം ഭാരമുള്ള 425 സ്വർണനാണയങ്ങളാണ് ഖനനത്തിലൂടെ പുറത്തെടുത്തത്. മധ്യ ഇസ്രയേലിൽനിന്നാണ് ഇസ്‌ലാമികകാലത്തിന്റെ പ്രാരംഭത്തിലേതെന്നു കരുതുന്ന ഈ നാണയങ്ങൾ കിട്ടിയത്. 

പ്രദേശവാസികളായ രണ്ട് യുവാക്കളാണ് നാണയങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഖനനത്തിനിടെ ആദ്യം കണ്ടപ്പോൾ നേരിയ ഇലകൾ പോലെയാണ് തോന്നിച്ചതെന്നും പിന്നീടാണ് സ്വർണമാണെന്ന് മനസ്സിലായതെന്നും ​ഗവേഷണ സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു. അതേസമയം ആരാണിത് സൂക്ഷിച്ചതെന്നോ എന്തുകൊണ്ടായിരിക്കാം ഇവിടെനിന്ന് എടുത്തുമാറ്റാഞ്ഞത് എന്നോ ഉള്ള വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. 

മൺഭരണിക്ക് ഇളക്കം തട്ടാതിരിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് ഇത് മണ്ണിനടിയിൽ സൂക്ഷിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ തിരിച്ചെടുക്കാമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കാം സ്ഥാപിച്ചതെന്നും ​ഗവേളകർ കരുതുന്നു. അന്നത്തെ കാലത്ത് ഒരു ആഡംബര വസതി വാങ്ങാനുള്ള മൂല്യം ഇവയ്ക്കുണ്ടാകുമെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com