കുരങ്ങച്ചനും മാസ്‌ക് മുഖ്യം, തുണിക്കഷ്ണം മുഖാവരണമാക്കിയത് ഞൊടിയിടയില്‍; വിഡിയോ വൈറല്‍ 

കൈയില്‍ക്കിട്ടിയ തുണി ശരിക്കൊന്ന് നോക്കിയശേഷം മുഖം മൂടുന്ന രീതിയില്‍ മറയ്ക്കുകയാണ് കുരങ്ങന്‍
കുരങ്ങച്ചനും മാസ്‌ക് മുഖ്യം, തുണിക്കഷ്ണം മുഖാവരണമാക്കിയത് ഞൊടിയിടയില്‍; വിഡിയോ വൈറല്‍ 

കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ലക്ഷമിട്ടാണ് രാജ്യത്താകമാനം മാസ്‌ക് ധരിക്കുന്നത് നിബന്ധമാക്കിയിരിക്കുന്നത്. മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നതും. എന്നിട്ടും ഈ നിയമം പാലിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ ഏറെയാണ്. ഇത്തരക്കാരെ ചിന്തിപ്പിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വിഡിയോ. 

കുരങ്ങന്‍ ഒരു കഷ്ണം തുണി ഉപയോഗിച്ച് മുഖം മറച്ച് നടക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. കൈയില്‍ക്കിട്ടിയ തുണി ശരിക്കൊന്ന് നോക്കിയശേഷം മുഖം മൂടുന്ന രീതിയില്‍ മറയ്ക്കുകയാണ് കുരങ്ങന്‍. വിഡിയോ പുതിയതല്ലെങ്കിലും മാസ്‌ക് രൂപത്തില്‍ മുഖത്ത് തുണിചുറ്റിയിരിക്കുന്ന കുരങ്ങള്‍ കൊറോണ കാലത്താണ് വൈറലായിരിക്കുന്നത്. 

കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് മുഖ്യം എന്ന സന്ദേശം കുരങ്ങച്ചന്‍ അക്ഷരംപ്രതി അനുസരിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.ഷോളും സ്‌കാര്‍ഫുമൊക്കെ മുഖം മറയ്ക്കാന്‍ ഉപയോഗിക്കുന്ന ചിലരെ ട്രോളാനും ഈ വിഡിയോ ഉപയോഗിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com