മരക്കൊമ്പിൽ ചുറ്റിപ്പിണഞ്ഞ് ഭീമാകാരൻ അനാക്കോണ്ട! വൈറൽ വീഡിയോ

മരക്കൊമ്പിൽ ചുറ്റിപ്പിണഞ്ഞ് ഭീമാകാരൻ അനാക്കോണ്ട! വൈറൽ വീഡിയോ
മരക്കൊമ്പിൽ ചുറ്റിപ്പിണഞ്ഞ് ഭീമാകാരൻ അനാക്കോണ്ട! വൈറൽ വീഡിയോ

രത്തിന്റെ കൊമ്പിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന അനാക്കോണ്ടയുടെ ദൃശ്യം വൈറൽ. ബ്രസീലിലെ നാവിറായിൽ നിന്നുള്ളതാണ് വീഡിയോ. നദിക്കരയോടു ചേർന്നുള്ള ഉണങ്ങിയ മരത്തിന്റെ ശിഖരത്തിലാണ് അനാക്കോണ്ട ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത്. അമാമ്പയ് നദിയിൽ മത്സ്യബന്ധനത്തിനിറങ്ങിയവരാണ് മരത്തിൽ പതുങ്ങിയിരിക്കുന്ന കൂറ്റൻ അനാക്കോണ്ടയുടെ ദൃശ്യം പകർത്തിയത്.

മഴക്കാടുകളിലും ചതുപ്പു നിലങ്ങളിലും ചെറിയ അരുവികളോടു ചേർന്നുള്ള തണുപ്പുള്ള പ്രദേശത്താണ് ഇവയുടെ വാസം. കാട്ടുപന്നികളും മാനുകളും പക്ഷികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. അവസരം കിട്ടിയാൽ ജഗ്വാറുകളെ വരെ അകത്താക്കാൻ ഇവയ്ക്ക് കഴിയും. ആമസോൺ മഴക്കാടുകളിൽ ഇവയെ ധാരാളമായി കാണാൻ കഴിയും. കരയിലും വെള്ളത്തിലും ഒരേപോലെ കഴിയാൻ അനാക്കോണ്ടകൾക്ക് സാധിക്കും. 

എത്ര വലിയ ഇരയേയും വരിഞ്ഞുമുറുക്കി കൊല്ലാൻ ഇവയ്ക്ക് അധികം സമയം വേണ്ട. വലിയ ഇരയെ വിഴുങ്ങിയാൽ മാസങ്ങളോളം ഭക്ഷണമില്ലാതെ കഴിയും ഇവ. ഏകദേശം 10 വർഷമാണ് അനാക്കോണ്ടയുടെ ആയുർ ദൈർഘ്യം. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിലൊന്നാണ് ഗ്രീൻ അനാക്കോണ്ടകൾ. പൂർണ വളർച്ചയെത്തിയ ഗ്രീൻ അനാക്കോണ്ടകൾ 30 അടിയോളം നീളവും 250 കിലോയോളം ഭാരവുമുണ്ടാകും. പെൺ അനാക്കോണ്ടകൾക്ക് ആൺ അനാക്കോണ്ടകളേക്കാൾ വലിപ്പമുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com