അനുനിമിഷം വെള്ളം ഉയരുന്നു, രക്ഷകനെ തേടിയുള്ള കാത്തിരിപ്പ് വിഫലമായില്ല ; അതിജീവനം ( വീഡിയോ)

വെള്ളപ്പൊക്കം രൂക്ഷമായതോടെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തു
അനുനിമിഷം വെള്ളം ഉയരുന്നു, രക്ഷകനെ തേടിയുള്ള കാത്തിരിപ്പ് വിഫലമായില്ല ; അതിജീവനം ( വീഡിയോ)

മെക്‌സിക്കോ : ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഗാമ മൂലം കഴിഞ്ഞ രണ്ട് മാസമായി മെക്‌സിക്കോയില്‍ കനത്ത മഴയാണ്. ഇതേത്തുടര്‍ന്ന് തെക്കു കിഴക്കന്‍ മേഖലകളില്‍ പ്രളയം രൂക്ഷമാണ്. ഇതിനിടെ കഴിഞ്ഞ് തിങ്കളാഴ്ചയുണ്ടായ എറ്റ ചുഴലിക്കാറ്റ് ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി. 

വെള്ളപ്പൊക്കം രൂക്ഷമായതോടെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തു. ഇതിനിടെ വെള്ളം ഉയര്‍ന്നതോടെ ഒരു നായ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റപ്പെട്ടുപോയി. രക്ഷപ്പെടാനാകുമെന്ന വിശ്വാസത്തോടെ അവന്‍ കമ്പിയില്‍ പിടിച്ച് രക്ഷകനെ കാത്തുനിന്നു.

രക്ഷാപ്രവര്‍ത്തകരിലൊരാള്‍ നായയെ കാണുകയും, രക്ഷപ്പെടുത്തുകയും ചെയ്തതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ശരീരത്തിന്റെ പകുതിയും വെള്ളത്തില്‍പ്പെട്ട് വിറങ്ങലിച്ചു നിന്ന നായയെ രക്ഷാപ്രവര്‍ത്തകന്‍ എടുത്ത് ബോട്ടിലേക്ക് കയറ്റുകയായിരുന്നു. ബോട്ടില്‍ കയറിയതോടെ നായ ഊര്‍ജ്ജസ്വലനായി. 

മറ്റൊരു രക്ഷാപ്രവര്‍ത്തകന്‍ വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ നായയെ എടുത്തുകൊണ്ടു പോകുന്ന വീഡിയയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ വളര്‍ത്തുമൃഗങ്ങള്‍ക്കായി പെറ്റ് ഫുഡ് സംഭാവന ചെയ്യാന്‍ രക്ഷാപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com