ആദ്യ ചുംബനം മിസ്സായി, ആശുപത്രിക്കിടക്കയില്‍ മാംഗല്യം; കോവിഡ് ചികിത്സയിലിരിക്കെ കാമുകിയെ ജീവിതസഖിയാക്കി യുവാവ്, വിഡിയോ

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്ന കാര്‍ലോസും കാമുകി ഗ്രേസും തമ്മിലുള്ള വിവാഹം നടന്നത് ആശുപത്രിക്കിടക്കയില്‍ വച്ച്‌
ആദ്യ ചുംബനം മിസ്സായി, ആശുപത്രിക്കിടക്കയില്‍ മാംഗല്യം; കോവിഡ് ചികിത്സയിലിരിക്കെ കാമുകിയെ ജീവിതസഖിയാക്കി യുവാവ്, വിഡിയോ

കോവിഡ് മഹാമാരിക്ക് മുന്നിലും തങ്ങളുടെ പ്രണയം തോല്‍ക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാര്‍ലോസും കാമുകി ഗ്രേസും. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്ന കാര്‍ലോസും കാമുകി ഗ്രേസും തമ്മിലുള്ള വിവാഹം നടന്നത് ആശുപത്രിക്കിടക്കയില്‍ വച്ചാണ്. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ പ്രവര്‍ത്തകരാണ് ഇരുവരുടെയും പ്രണയ സാഫല്യത്തിന് സാക്ഷികളായത്.

കാര്‍ലോസിന്റെയും ഗ്രേസിന്റെയും വിവാഹം ഉറപ്പിച്ചിരുന്നതിന് ദിവസങ്ങള്‍ മുമ്പാണ് യുവാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അവസ്ഥ മോശമായതിനെത്തുടര്‍ന്ന് കാര്‍ലോസിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ പിന്നിടുമ്പോഴും രോഗത്തിന് ശമനമുണ്ടായില്ല. ഇതിനുപിന്നാലെയാണ് കാര്‍ലോസിന്റെ വിവാഹത്തെക്കുറിച്ച് അറിഞ്ഞ ആശുപത്രി അധികൃതര്‍ അതിനുള്ള സൗകര്യങ്ങളൊരുക്കിയത്.

വിവാഹത്തോടെ കാര്‍ലോസിന്റെ ആത്മബലം വര്‍ദ്ധിക്കുമെന്നും രോഗാവസ്ഥ മറികടക്കാന്‍ ഇത് ഗുണം ചെയ്യുമെന്നും മനസ്സിലാക്കിയതിനാലാണ് ഡോക്ടര്‍മാര്‍ ഇത്തരത്തിലൊരു സജ്ജീകരണത്തിന് നേതൃത്വം നല്‍കിയത്. ആശുപത്രിക്കിടക്കയില്‍ കിടന്ന് കാര്‍ലോസ് ഗ്രേസിനെ ജീവിതപങ്കാളിയാക്കുന്ന വിഡിയോ പുറത്തുവന്നു. വളരെ അടുത്ത ബന്ധുക്കള്‍ ചടങ്ങിന് സാക്ഷികളായപ്പോള്‍ മറ്റുള്ളവര്‍ക്കായി വിവാഹം ലൈവായി കാണിച്ചിരുന്നു.

കാര്‍ലോസിറെ അച്ഛനാണ് വിവാഹവാഗ്ധാനങ്ങള്‍ ഇരുവര്‍ക്കും വായിച്ചുനല്‍കിയത്. ഇതിനൊടുവില്‍ പരസ്പരം പതിവുപോലെ ചുംബിക്കാന്‍ പറഞ്ഞെങ്കിലും കോവില്‍ പശ്ചാതലത്തില്‍ ഇരുവര്‍ക്കും അതിന് സാധിച്ചില്ല. ഗ്രേസ് തന്റെ കൈ ചുണ്ടില്‍ വച്ച് അത് കാര്‍ലോസിന്റെ നേര്‍ക്ക് നീട്ടുകയായിരുന്നു. ചൂറ്റുമുള്ളവരെ ഈ രംഗങ്ങള്‍ കണ്ണീരിലാഴ്ത്തിയെങ്കിലും ഇരുവരും ഒന്നിച്ചതില്‍ ഒരുപാട്  സന്തോഷമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com