പത്ത് കലാകാരന്‍മാര്‍, പത്ത് ദേശങ്ങള്‍; അതിജീവനത്തിന്റെ വിര്‍ച്വല്‍ ചിത്രപ്രദര്‍ശനം, 'ഇന്‍ സേര്‍ച്ച്  ഓഫ് കോമണ്‍ ഗ്രൗണ്ട് ' 

കോവിഡ് കാലത്ത് വിര്‍ച്വല്‍ എക്‌സിബിഷനിലൂടെ അതിജീവനത്തിനുള്ള ശ്രമങ്ങളുമായി ട്രാന്‍സ്‌ഗ്രെസ് എന്ന കൂട്ടായ്മ
വിര്‍ച്വല്‍ എക്‌സിബിഷനില്‍ നിന്ന്‌
വിര്‍ച്വല്‍ എക്‌സിബിഷനില്‍ നിന്ന്‌

കൊച്ചി: കോവിഡ് കാലത്ത് വിര്‍ച്വല്‍ എക്‌സിബിഷനിലൂടെ അതിജീവനത്തിനുള്ള ശ്രമങ്ങളുമായി ട്രാന്‍സ്‌ഗ്രെസ് എന്ന കൂട്ടായ്മ. കേരളത്തിനകത്തും പുറത്തുമുള്ള പത്ത് കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ വിര്‍ച്വല്‍ എക്‌സിബിഷന്‍ 'ഇന്‍ സേര്‍ച്ച്  ഓഫ് കോമണ്‍ ഗ്രൗണ്ട് ' എന്ന പേരിലാണ് ജനങ്ങളിലേക്കെത്തുന്നത്. 

ആര്‍ട്ടിസ്റ്റ് മോക്ഷ കുമാര്‍ ആണ് ക്യൂറേറ്റര്‍. അഭിജിത് ഇ.എ, അനൂപ ജേക്കബ്, ക്ലമന്റ് രാജ്, എല്‍ഹാം ഹൊസെയിന്‍പുര്‍, ഫിറോസ് നെടിയത്ത്, ഗോപിക കൃഷ്ണന്‍, ജിബിന്‍ ബാബു, മണി കെ അയ്യപ്പന്‍, ഋഷി ശശി, വിഷ്ണു ശശി തുടങ്ങിയ കലാകാരന്മാരാണ് ഈ എക്‌സിബിഷനില്‍  പങ്കെടുക്കുന്നത്. 

പ്രശസ്തര്‍ പങ്കെടുക്കുന്ന സംവാദങ്ങളും ഈ എക്‌സിബിഷനോടനുബന്ധിച്ചു നടത്തി വരുന്നുണ്ട്. ഇനിയും കൂടുതല്‍ പുതു ആശയങ്ങളും പരിപാടികളുമായി ട്രാന്‍സ്‌ഗ്രെസ്സ് എത്തുമെന്നാണ് ഈ ചെറുപ്പക്കാര്‍ പറയുന്നത്. ഡിസംബര്‍ 15 നു തുടങ്ങിയ എക്‌സിബിഷന്‍ 20 നു സമാപിക്കും. എക്‌സിബിഷന് ഇതിനോടകം തന്നെ വലിയ പിന്തുണ ലഭിച്ചുകഴിഞ്ഞെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

https://sites.google.com/viewt/ransgress/home ലിങ്ക് വഴി എക്‌സിബിഷന്‍ കാണാന്‍ സാധിക്കും. ഓരോ ദിവസവും കലയുമായി ബന്ധപ്പെട്ട പ്രശസ്തര്‍ പങ്കെടുക്കുന്ന ഇന്‍സ്റ്റാഗ്രാം ലൈവ് സംവാദങ്ങളും എക്‌സ്ബിഷന്റെ ഭാഗമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com