ദുരന്തമുഖത്തെ തളരാത്ത പോരാളികള്‍; ചൈനയിലേക്ക് പോയ ആ പ്രധാനപ്പെട്ട ദൗത്യത്തിലെ രണ്ട് മലയാളി നഴ്‌സുമാര്‍ ഇവരാണ്

ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള വളരെ പ്രധാനപ്പെട്ട ദൗത്യത്തില്‍ രണ്ടു മലയാളി നഴ്‌സുമാരുമുണ്ടായിരുന്നു
ദുരന്തമുഖത്തെ തളരാത്ത പോരാളികള്‍; ചൈനയിലേക്ക് പോയ ആ പ്രധാനപ്പെട്ട ദൗത്യത്തിലെ രണ്ട് മലയാളി നഴ്‌സുമാര്‍ ഇവരാണ്

കൊറോണ ഭീതിയില്‍ ചൈനയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഗവണ്‍മെന്റ് കൃത്യസമയത്താണ് ഇടപെട്ടത്. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി എഴുന്നൂറോളംപേരെ സര്‍ക്കാര്‍ ഇന്ത്യയിലെത്തിച്ചു. ഇവര്‍ പ്രത്യേക  കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. ബാക്കിയുളളവരെക്കൂടി രാജ്യത്ത് തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള വളരെ പ്രധാനപ്പെട്ട ദൗത്യത്തില്‍ രണ്ടു മലയാളി നഴ്‌സുമാരുമുണ്ടായിരുന്നു. ശരത്തും, അജോയും. മുമ്പ് നേപ്പാളിലും ഇന്ത്യോനേഷ്യയിലും ഭൂകമ്പ രക്ഷാപ്രവര്‍ത്തനങ്ങളിലും ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തിലും പങ്കാളികളായ ഇവരുടെ സേവനം ഇന്ത്യന്‍ സംഘത്തിന് വലിയ മുതല്‍ക്കൂട്ടായിരുന്നു. നിപ്പാ കാലത്തും 2018ലെ പ്രളയകാലത്തും ഇവര്‍ കേരളത്തിലും സഹായഹസ്തവുമായി എത്തിയിരുന്നു. 

തൃശൂര്‍ പറമ്പൂര്‍ സ്വദേശിയാണ് അജോ. വൈക്കം ചെമ്പ് സ്വദേശിയാണ് ശരത്ത്. വുഹാന്‍ രക്ഷാദൗത്യം കഴിഞ്ഞെത്തിയ ഇരുവരും മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ തന്നെ മാറിത്താമസിക്കണം. ഇവരെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com