അമ്മക്കരടി മുന്നിൽ നടന്നു, പിന്നാലെ തുള്ളിച്ചാടി അവരും; സൂപ്പർ ക്യൂട്ടെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്
അമ്മക്കരടി മുന്നിൽ നടന്നു, പിന്നാലെ തുള്ളിച്ചാടി അവരും; സൂപ്പർ ക്യൂട്ടെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

മൃഗങ്ങളുടെയും അവയുടെ കുഞ്ഞുങ്ങളുടേയും ആകർഷകമായ ചിത്രങ്ങളോ, ദൃശ്യങ്ങളോ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടാന്‍ പെട്ടെന്ന് വൈറലാകാറുണ്ട്. ദിവസവും ഇത്തരത്തിലുള്ള ധാരാളം വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി നാം കാണാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

ഒരു അമ്മക്കരടിയുടെയും കുഞ്ഞുങ്ങളുടെയും ചെറിയ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. വിനോദ സഞ്ചാരികള്‍ അവരുടെ കാറില്‍ നിന്നാണ് ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. ചെറിയ റോഡ് മുറിച്ചു കടക്കുന്ന അമ്മക്കരടിയും നാല് കുഞ്ഞുങ്ങളുമാണ് ദൃശ്യത്തിലുള്ളത്. 

പ്രവീണ്‍ കസ്‌വാന്‍ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്ത 38 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യം നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടത്. 

അമ്മക്കരടിക്ക് കൃത്യമായി അറിയാം റോഡ് മുറിച്ചു കടക്കേണ്ടത് എങ്ങനെയാണെന്ന്. അമ്മയിൽ നിന്നു തന്നെ റോഡിനെക്കുറിച്ച് സാമാന്യ ബോധം കുഞ്ഞുങ്ങൾ ഉണ്ടാക്കിയെടുക്കുന്നു. ഒരു സുഹൃത്താണ് വീഡിയോ അയച്ചു തന്നത്. സ്ഥലം എവിടെയാണെന്ന് അറിയില്ല- കസ്‌വാന്‍ വീഡിയോക്കൊപ്പം കുറിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com