ചെളിവെളളത്തിൽ കിടന്ന് കുട്ടിയാനയുടെ കുറുമ്പ്, തുമ്പിക്കൈയിൽ ചെളി വാരി എറിഞ്ഞ് ആനക്കൂട്ടം ( വീഡിയോ)

ആനക്കൂട്ടത്തിനൊപ്പം കുട്ടിയാന ചെളിവെളളത്തിൽ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്
ചെളിവെളളത്തിൽ കിടന്ന് കുട്ടിയാനയുടെ കുറുമ്പ്, തുമ്പിക്കൈയിൽ ചെളി വാരി എറിഞ്ഞ് ആനക്കൂട്ടം ( വീഡിയോ)

രീരത്തിലെ കറുപ്പ് നിറം ചൂട് കൂടുതൽ ആഗീരണം ചെയ്യുമെന്നതിനാൽ പൂഴിയും ചെളിവെള്ളവും കണ്ടാൽ ആന ഒരിക്കലും വിട്ടുകളയില്ല. ഒരു കുളി 'പാസാക്കിയെ' മടങ്ങൂ.  ആനക്കൂട്ടത്തിനൊപ്പം കുട്ടിയാന ചെളിവെളളത്തിൽ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

എഎഫ്എസ് ഓഫിസറായ സുധാ രമൺ ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.കടുത്ത ചൂടിൽ നിന്നും പ്രാണികളിൽ നിന്നുമൊക്കെ രക്ഷനേടാൻ ചെളിവെളളത്തിലുളള കുളി ആനകൾക്ക് അനിവാര്യമാണ്. ഇങ്ങനെ ചെളിവെള്ളത്തിൽ ആറാടുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ആനക്കൂട്ടം ചെളി തുമ്പിക്കൈയിൽ വാരി ശരീരത്തിലേക്കെറിയുമ്പോൾ കുട്ടിയാന ചെളിവെള്ളത്തിൽ കിടന്നാണ് കുറുമ്പ് കാട്ടിയത്. തുമ്പിക്കൈ മാത്രം ഉയർത്തിപ്പിടിച്ച് ഒരുവശം ചേർന്നു കിടന്നായിരുന്നു കുട്ടിയാനയുടെ ‘മഡ് ബാത്ത്’.ഇടയ്ക്കിടെ കാലുകളും വാലുമൊക്കെ ചലിപ്പിക്കുന്നുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com