ഒച്ചിനെ തിന്നാൻ ശ്രമിച്ചു; പത്ത് കോടിയെന്ന സ്വപ്നം പൊലിഞ്ഞ് പെൺകുട്ടി; ​കനത്ത നഷ്ടം; പിന്നീട് സംഭവിച്ചത് (വീഡിയോ)

ഒച്ചിനെ തിന്നാൻ ശ്രമിച്ചു; പത്ത് കോടിയെന്ന സ്വപ്നം പൊലിഞ്ഞ് പെൺകുട്ടി; ​കനത്ത നഷ്ടം; പിന്നീട് സംഭവിച്ചത് (വീഡിയോ)
ഒച്ചിനെ തിന്നാൻ ശ്രമിച്ചു; പത്ത് കോടിയെന്ന സ്വപ്നം പൊലിഞ്ഞ് പെൺകുട്ടി; ​കനത്ത നഷ്ടം; പിന്നീട് സംഭവിച്ചത് (വീഡിയോ)

ടിക്‌ടോക്ക് വീഡിയോകളിലൂടെ ലോകമെമ്പാടുമായി നിരവധി ആരാധകരെ കൂട്ടിയ പെൺകുട്ടിയാണ് അമേരിക്കൻ സ്വദേശിനിയായ ചാർലി ഡി അമേലിയോ. ടിക്‌ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരമാണ് ഈ നോർവാൾ സ്വദേശിനി. ടിക്‌ടോക്‌ രാജ്ഞി എന്ന വിശേഷണം പോലും സ്വന്തമാക്കിയ പെൺകുട്ടി. 

നിലവിൽ 9.95 കോടി ഫോളോവേഴ്സ് ഉള്ള ചാർലി ആരാധകരുടെ എണ്ണം 10 കോടിയിലെത്തിക്കുമെന്നും പ്രതീക്ഷക്കപ്പെട്ടിരുന്നു. എന്നാൽ ചാർലിയുടെ ആ സ്വപ്നത്തിന് കനത്ത തിരച്ചടി ഏറ്റിരിക്കുകയാണ് ഇപ്പോൾ. എന്നു മാത്രമല്ല കടുത്ത വിമർശനങ്ങളും ട്രോളുകളുമാണ് ഈ 16കാരിക്ക് നേരെ ഇപ്പോൾ ഉയരുന്നത്. 

ബ്യൂട്ടി യുട്യൂബറായ ജെയിംസ് ചാൾസിന് ഡി അമേലിയോ കുടുംബം നൽകിയ സത്കാരത്തിന്റെ വീഡിയോ ആണ് പ്രശ്നങ്ങൾക്കു കാരണമായത്. ചാർലിയുടെ സഹോദരി ഡിക്സി, അച്ഛൻ മാർക്, അമ്മ ഹെയ്ദി എന്നിവർ ചേർന്നാണ് ചാൾസിന് സത്കാരം നൽകിയത്. ഇവരുടെ ഷെഫ് ആരോൺ മേയ് ആണ് സത്കാരത്തിനായി ആഹാരം ഒരുക്കിയത്. 

വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്. അതിനിടെ പാകം ചെയ്ത ഒരു ഒച്ചിനെ തിന്നാൻ ഡിക്സി ശ്രമിക്കുന്നു. എന്നാൽ രുചി ഇഷ്ടപ്പെടാതെ വലിച്ചെറിയുന്നു. വീണ്ടും കഴിക്കാൻ ശ്രമിക്കുകയും ഇഷ്ടപ്പെടാതെ വലിച്ചെറിഞ്ഞ് പുറത്തേക്ക് ഓടുകയും ചെയ്യുന്നു. ഷെഫ് ആരോൺ മേയ് നിൽക്കുമ്പോഴാണ് ഡിക്സി ഇതെല്ലാം ചെയ്യുന്നത്. 

അതിനിടെ ചാർലി ആരോണിനെ പരിഹസിക്കുന്ന തരത്തിൽ സംസാരിക്കുന്നുമുണ്ട്. ഇതാണ് വീഡിയോയ്ക്കെതിരെ രോഷം ഉയരാൻ കാരണമായത്. ഡിക്സിയും ചാർലിയും യാതൊരു ബഹുമാനമോ മര്യാദയോ ഇല്ലാതെയാണ് ആരോൺ മേയോട് പെരുമാറിയതെന്നാണ് ആക്ഷേപം. ഇഷ്ടമില്ലെങ്കിൽ കഴിക്കാതിരിക്കാമെന്നും എന്നാൽ വീഡിയോ ആകർഷകമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാടീകയമായ ഈ പ്രകടനമെന്നുമാണ് വിമർശകർ പറയുന്നത്.

കൂടുതൽ ഫോളോവേഴ്സ് വേണമെന്നും 10 കോടിയിലെത്താൻ വൈകുന്നുവെന്ന തരത്തിലുമുള്ള ചാർലിയുടെ പ്രസ്താവനയും വിമർശനങ്ങൾക്ക് കാരണമായി. ഇപ്പോഴുള്ള ഫോളോവേഴ്സിനെ പരിഹസിക്കുന്ന രീതിയിലാണ് ചാർലി സംസാരിച്ചതെന്നായിരുന്നു ആക്ഷേപം. ഇതിന്റെയെല്ലാം ഫലമായി നിരവധിപ്പേർ ചാർലിയെ അൺഫോളോ ചെയ്തു. ഇതുവരെ 10 ലക്ഷം ഫോളോവേഴ്സിനെ നഷ്ടമായിട്ടുണ്ട്. ട്രോളുകളും വിമർശനങ്ങളും ശക്തമായി തുടരുകയും ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com