നടുറോഡില്‍ കീരിയും മൂര്‍ഖനും മുഖാമുഖം, രക്ഷയ്‌ക്കെത്തി പന്നിക്കൂട്ടം ( വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്
നടുറോഡില്‍ കീരിയും മൂര്‍ഖനും മുഖാമുഖം, രക്ഷയ്‌ക്കെത്തി പന്നിക്കൂട്ടം ( വീഡിയോ)

പാമ്പും കീരിയും ബദ്ധവൈരികളാണ്. ഇവ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂരിഭാഗം സംഭവങ്ങളിലും കീരിയാണ് വിജയിക്കാറ്. എന്നാല്‍ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നടുറോഡില്‍ ഏറ്റുമുട്ടുകയാണ് കീരിയും പാമ്പും. പത്തിവിടര്‍ത്തി കീരിയെ ഓടിക്കാന്‍ ശ്രമിക്കുകയാണ് മൂര്‍ഖന്‍ പാമ്പ്. പാമ്പിന്റെ ചുറ്റും വട്ടംകറങ്ങി അവസരത്തിനായി കാത്തുനില്‍ക്കുകയാണ് കീരി. പാമ്പിന്റെ വാലില്‍ കടിച്ചും മറ്റും കീഴ്‌പ്പെടുത്താനാണ് ശ്രമം.

അതിനിടെയാണ് വീഡിയോയിലെ ട്വിസ്റ്റ്. പാമ്പിന്റെ രക്ഷയ്ക്കായി പന്നിക്കൂട്ടം ഓടിയെത്തുന്നതാണ് വീഡിയോയിലുളളത്. കീരിയെ കൂട്ടമായി ആക്രമിക്കാനാണ് പന്നിക്കൂട്ടത്തിന്റെ പദ്ധതി. രക്ഷയില്ല എന്ന് കണ്ട് കീരി ഓടിമറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com