മനുഷ്യ മുഖം, വാലില്ല, ആടിന്റെ ഉടൽ! ദൈവമായി ആരാധിച്ച് ​ഗ്രാമീണർ (വീഡിയോ)

മനുഷ്യ മുഖം, വാലില്ല, ആടിന്റെ ഉടൽ! ദൈവമായി ആരാധിച്ച് ​ഗ്രാമീണർ (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

അഹമ്മദാബാദ്: മനുഷ്യ മുഖത്തോട് സാമ്യമുള്ള രൂപവുമായി ജനിച്ച ആട്ടിൻകുട്ടിയെ ദൈവമായി ആരാധിച്ച് ജനങ്ങൾ. ഗുജറാത്തിലെ സോൻഗഡ് ജില്ലയിലുള്ള സെൽറ്റിപാഡ ഗ്രാമത്തിലാണ് ആട്ടിൻ കുട്ടിയെ ഇത്തരത്തിൽ ആരാധിച്ചത്. ഈ വിചിത്ര കാഴ്ച ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. തുണിയിൽ കിടത്തിയിരിക്കുന്ന ആട്ടിൻകുട്ടിയെ ഗ്രാമീണർ പൂവിട്ട് ആരാധിക്കുന്നത് വിഡിയോയിൽ കാണാം.

നാല് കാലുകളും ഉടലും നീണ്ട ചെവിയും ആടിന് സമാനമാണെങ്കിലും തല മനുഷ്യ മുഖത്തോട് സാമ്യമുള്ളതാണ്. എന്നാൽ ഈ ആട്ടിൻകുട്ടിക്ക് വാലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജനിതക വൈകല്യമാകാം വിചിത്ര രൂപത്തിന് പിന്നിലെന്നാണ് നിഗമനം. 

ജനിച്ച് പത്തു മിനിറ്റ് മാത്രമേ ആട്ടിൻകുട്ടി ജീവിച്ചിരുന്നുള്ളൂ. എന്നാൽ ജഡം കുഴിച്ചിടും മുൻപ് ആരതി ഉഴിഞ്ഞ് പൂക്കൾ സമർപ്പിച്ച് ഗ്രാമീണർ ഭക്തിപൂർവം ആരാധിച്ചു. പൂർവികരുടെ പുനർജൻമമാണ് ആട്ടിൻകുട്ടിയെന്നാണ് ഗ്രാമീണരുടെ വാദം. ഭകതിപൂർവമാണ് ഗ്രാമീണർ ആടിനെ സംസ്കരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com