ഇരയെ ലക്ഷ്യമാക്കി മരത്തിന്റെ മുകളിലേക്ക് സിംഹം വലിഞ്ഞുകയറി; പുള്ളിപ്പുലിയുമായി പൊരിഞ്ഞ പോരാട്ടം- വീഡിയോ 

സൗത്ത് ആഫ്രിക്കയിലെ ലണ്ടലോസി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് രസകരമായ ഈ ദൃശ്യം
സിംഹവും പുള്ളിപ്പുലിയുമായുള്ള പൊരിഞ്ഞ പോരാട്ടം
സിംഹവും പുള്ളിപ്പുലിയുമായുള്ള പൊരിഞ്ഞ പോരാട്ടം

ഇരയെ പിടികൂടി സ്വസ്ഥമായി മരത്തിന്റെ മുകളില്‍ വച്ച് ഭക്ഷിക്കുന്നതിനിടെ, പുള്ളിപ്പുലിയുമായി പോരാടാന്‍ മരത്തിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയ സിംഹത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.  സൗത്ത് ആഫ്രിക്കയിലെ ലണ്ടലോസി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് രസകരമായ ഈ ദൃശ്യം. 

സൗത്ത് ആഫ്രിക്കയിലെ ലണ്ടലോസി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് രസകരമായ ഈ ദൃശ്യം. വളരെ അപൂര്‍വമായി മാത്രമേ സിംഹങ്ങള്‍ മരത്തില്‍ കയറാറുള്ളൂ. വിനോദ സഞ്ചാരിയായ സാന്ദ്രയാണ് ഈ അപൂര്‍വ ദൃശ്യം പകര്‍ത്തിയത്. ഇരതേടി നടന്ന സിംഹം കൂറ്റന്‍ മരത്തിനു ചുവട്ടിലെത്തിയപ്പോഴാണ് മാംസത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞത്. മരത്തിനു മുകളില്‍ നിന്നാണെന്നു മനസ്സിലാക്കിയ സിംഹം സാവധാനം മരത്തിനു മകളിലേക്ക് കയറി. ഇരയെ ലക്ഷ്യമാക്കിയെത്തിയ സിംഹത്തെ ശക്തമായിത്തന്നെ പുലി നേരിട്ടു.

വാശിയേറിയ പോരാട്ടത്തിനിടയില്‍ വലിയ മൃഗങ്ങളുടെ ഭാരം താങ്ങാനാകാതെ ശിഖരം ഒടിഞ്ഞു താഴേക്കു വീഴുകയായിരുന്നു. ശിഖരത്തിനൊപ്പം പുള്ളിപ്പുലിയും ഇരയും സിംഹവുമെല്ലാം നിമിഷങ്ങള്‍ക്കകം താഴേക്കു പതിച്ചു. ഉടന്‍തന്നെ തന്നെ പുള്ളിപ്പുലി സംഭവസ്ഥലത്തുനിന്ന് ഓടിമറയുകയും ചെയ്തു. 

ഇരയെ കഷ്ടപ്പെട്ട് പിടികൂടി സ്വസ്ഥമായിരുന്ന് കഴിക്കുന്നതാണ് പുള്ളിപ്പുലികളുടെ രീതി. അതിനായി വലിയ മരങ്ങളാണ് ഇവ തെരഞ്ഞെടുക്കുക. ഇരയുമായി മരത്തില്‍ കയറി അതിനെ ഏതെങ്കിലും ശിഖരത്തില്‍ വച്ച് സ്വസ്ഥമായി ആരെയും പേടിക്കാതെ കഴിക്കാനാണ് ഇവ ഈ മാര്‍ഗം സ്വീകരിക്കുന്നത്. താഴെവച്ച് ഭക്ഷിച്ചാല്‍ കഴുതപ്പുലികളും കാട്ടുനായ്ക്കളുമൊക്കെ സംഘം ചേര്‍ന്ന് ആക്രമിച്ച് ഇരയെ തട്ടിയെടുക്കും. ഒടുവില്‍ അവയുടെ ആക്രമണം ഭയന്ന് ഇരയെ ഉപേക്ഷിച്ച് കടന്നുകളയുകയാണ് പതിവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com