'അടി തെറ്റിയാല്‍ ആനയും വീഴും'; രസകരമായ വീഡിയോ 

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
കുന്നിറങ്ങുമ്പോള്‍ വീണുപോകുന്ന കാട്ടാന
കുന്നിറങ്ങുമ്പോള്‍ വീണുപോകുന്ന കാട്ടാന

രയിലെ വലിയ ജീവിയായ ആന വീഴുന്ന കാര്യം ചിന്തിക്കാനെ സാധിക്കില്ല. അമിത ആത്മവിശ്വാസം കൊണ്ട് പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുമ്പോള്‍  അടി തെറ്റിയാല്‍ ആനയും വീഴുമെന്ന പഴഞ്ചൊല്ല് പതിവായി ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ 'സാക്ഷാല്‍' ആന തന്നെ വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാട്ടാന
കുടുംബത്തിന്റെ ബുദ്ധിമുട്ടുകളാണ് വീഡിയോയിലുള്ളത്. ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് പോകാന്‍ ആന കുടുംബം നേരിടുന്ന വെല്ലുവിളിയാണ് വീഡിയോയുടെ ഉള്ളടക്കം. ചെളി നിറഞ്ഞ് തെന്നി കിടക്കുന്ന കുന്ന് ഇറങ്ങുമ്പോള്‍ ആന വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നു.

ഒന്നിന് പിറകേ ഒന്നായാണ് ആനകള്‍ കുന്നിറങ്ങുന്നത്. രണ്ടാമത്തെ ആനയാണ് വീണത്. ഇതിന് പിന്നാലെ എത്തുന്ന കുട്ടിയാന എന്നാല്‍ വീഴാതെ പിടിച്ചുനില്‍്ക്കുന്നത് കാണാം. തൊട്ടുപിന്നാലെ വന്ന ചില ആനകള്‍ താഴേയ്ക്ക് ഇറങ്ങാന്‍  മടിച്ച് മറ്റു വഴികള്‍ തേടുന്നതാണ് വീഡിയോയുടെ അവസാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com