മഴയിൽ കുതിർന്ന റോഡിൽ നിന്ന് തെന്നി കാർ; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2021 08:45 PM |
Last Updated: 04th January 2021 08:24 AM | A+A A- |
റോഡിൽ നിന്ന് തെന്നിമാറുന്ന കാർ/ വീഡിയോ ദൃശ്യം
അബുദാബി: യുഎഇയിൽ കനത്ത മഴ. തലസ്ഥാനമായ അബുദാബിയിൽ മഴയിൽ കുതിർന്ന റോഡിൽ വാഹനം തെന്നിമാറി. കാറാണ് റോഡിൽ നിന്ന് തെന്നിമാറിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തെ തുടർന്ന് മറ്റു വാഹനങ്ങളിലുള്ളവർ പരിഭ്രാന്തരായി. അബുദാബി റോഡിലായിരുന്നു സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. മഴവെള്ളം നിറഞ്ഞ് വഴുക്കുള്ള റോഡിലായിരുന്നു കാർ തെന്നിയത്. റോഡിൽ നല്ല വേഗത്തിൽ മറ്റു വാഹനങ്ങളും സഞ്ചരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ഫോർ വീലർ നിയന്ത്രണം വിട്ട് തെന്നി റോഡിലെ ബാരിക്കേഡിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാർ മറ്റു വാഹനങ്ങളിൽ ഇടിക്കാഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
മഴ സമയത്തും പ്രതികൂല കാലാവസ്ഥയിലും വളരെ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പൊലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. മണിക്കൂറിൽ 80 കിലോ മീറ്റർ വേഗത്തിൽ മാത്രമേ വാഹനമോടിക്കാവൂ എന്നും പൊലീസ് വ്യക്തമാക്കി.