ജനുവരിയിലല്ല, പണ്ട് വര്‍ഷം തുടങ്ങിയിരുന്നത് മാര്‍ച്ചില്‍; പുതുവര്‍ഷത്തിന് പിന്നിലെ ചരിത്രമറിയാം

ലോകത്ത് പല രാജ്യങ്ങളും ജനുവരി ഒന്നാണ് പുതിയ വര്‍ഷമായി കണക്കാക്കുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണം?
പുതുവത്സരാഘോഷത്തിനൊരുങ്ങി മാനാഞ്ചിറ സ്‌ക്വയർ/ ചിത്രം: ഇ ​ഗോകുൽ
പുതുവത്സരാഘോഷത്തിനൊരുങ്ങി മാനാഞ്ചിറ സ്‌ക്വയർ/ ചിത്രം: ഇ ​ഗോകുൽ

2023 പിറക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 2022ന് ഗുഡ്‌ബൈ പറഞ്ഞ് പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി നമ്മള്‍ പുതിയൊരു വര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒത്തുചേര്‍ന്ന് പാര്‍ട്ടിയും വിരുന്നും സമ്മാനങ്ങളുമൊക്കെയായി പുതിയ വര്‍ഷത്തെ ആദ്യ ദിനം കൊണ്ടാടും. ലോകത്ത് പല രാജ്യങ്ങളും ജനുവരി ഒന്നാണ് പുതിയ വര്‍ഷമായി കണക്കാക്കുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണം?

ബി സി 45ലാണ് ആദ്യമായി ജനുവരി ഒന്ന് പുതുവര്‍ഷത്തിന്റെ തുടക്കമായി കൊണ്ടാടിത്തുടങ്ങിയത്. അതിന് മുമ്പുവരെ മാര്‍ച്ചിലാണ് റോമന്‍ കലണ്ടറില്‍ പുതിയ വര്‍ഷം തുടങ്ങിയിരുന്നത്. 355 ദിവസങ്ങള്‍ ആണ് അന്ന് കലണ്ടറിലുണ്ടായിരുന്നത്. 

റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ അധികാരത്തിലെത്തിയപ്പോഴാണ് ഇന്നത്തെ രീതിയിലേക്ക് കാര്യങ്ങള്‍ മാറിയത്. അദ്ദേഹത്തിനായിരുന്നു ജനുവരി ഒന്ന് വര്‍ഷത്തിലെ ആദ്യ ദിവസമാക്കണമെന്ന നിര്‍ബന്ധം. ജനുവരി എന്ന പേരിനോടുള്ള ആദരവായിരുന്നു ഇതിന് പിന്നിലെ കാരണങ്ങളിലൊന്ന്. ജാനസ് എന്നാല്‍ പുതിയ തുടക്കങ്ങളുടെ ദേവനാണ്. രണ്ട് മുഖങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ജാനസ് ഭൂതകാലത്തേക്കും ഭാവിയിലേക്കും നോക്കാന്‍ അനുവദിക്കും. കാര്യമിതാണെങ്കിലും 16-ാം നൂറ്റാണ്ടിന്റെ പകുതിവരെ ഈ മാറ്റത്തെ അംഗീകരിക്കാന്‍ യൂറോപ്പിലെ പല പ്രദേശങ്ങളും തയ്യാറായില്ല. 

ക്രിസ്തുമതം തുടങ്ങിയതോടെ ജനുവരി ഒന്നിനെ പുതിയ വര്‍ഷത്തിന്റെ തുടക്കമായും ഡിസംബര്‍ 25 യേശു ജനിച്ച ദിവസമായും അംഗീകരിച്ചുതുടങ്ങി. ഗ്രിഗറി മാര്‍പാപ്പ ജൂലിയന്‍ കലണ്ടര്‍ പരിഷ്‌കരിക്കുകയും ജനുവരി 1 പുതുവര്‍ഷത്തെ ആദ്യ ദിവസമായി കണക്കാക്കുകയും ചെയ്തതിനുശേഷമാണ് ഇത് പതുക്കെ സ്വീകാര്യമായിത്തുടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com