പെരുമഴയത്ത് നനഞ്ഞുകുളിച്ച് ഡെലിവറി ബോയ്, നൊമ്പരക്കാഴ്ച; വിഡിയോ വൈറലായതിന് പിന്നാലെ സ്വി​ഗ്​ഗിക്ക് വിമർശനം 

റെയിൻകോട്ടില്ലാതെ ശരീരമാസകലം നനഞ്ഞാണ് ചെറുപ്പക്കാരൻ ഭക്ഷണവുമായി കാത്തുനിൽക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

വിജയവാഡ: പറഞ്ഞസമയത്ത് ഓർഡർ എത്തിക്കാൻ പാഞ്ഞോടുന്നവർ നമ്മുടെ നിരത്തുകളിലെ പതിവുകാഴ്ചയാണ്. മഴയും വെയിലും വകവയ്ക്കാതെയുള്ള ഈ പരക്കംപാച്ചിൽ പലപ്പോഴും നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ്. ഇതുപോലൊരു വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ
 വൈറലാകുന്നത്. പെരുമഴയത്ത് ഓർഡറും ചുമന്ന് ബൈക്കിൽ ഇരിക്കുന്ന ഡെലിവറി ബോയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. റെയിൻകോട്ടില്ലാതെ ശരീരമാസകലം നനഞ്ഞാണ് ചെറുപ്പക്കാരൻ ഭക്ഷണവുമായി കാത്തുനിൽക്കുന്നത്. 

ഇൻസ്റ്റഗ്രാമിൽ വൈറലായ വിഡിയോ ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻഷൂ കാബ്‌റ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് കൂടുതൽ ശ്രദ്ധനേടിയത്. ദൗർഭാഗ്യവശാൽ സ്വിഗ്ഗിയിൽ അഞ്ച് സ്റ്റാൻ കൊടുക്കാനെ നിവർത്തിയൊള്ളു. ഈ കഠിനാധ്വാനിയും ആത്മാർദ്ധതയുമുള്ള ജീവനക്കാരന് കോടി സ്റ്റാറുകൾ നൽകിയാലും അത് കുറവായിരിക്കും, എന്ന കുറിച്ചാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. 

വിഡിയോ വൈറലായതിന് പിന്നാലെ സ്വി​ഗ്​ഗിയും പ്രതികരിച്ചു. "ഈ വിജയവാഡ എക്സിക്യൂട്ടീവടക്കം ഞങ്ങളുടെ എല്ലാ വിതരണ പങ്കാളികളുടെയും പ്രയത്നത്തെ ഞങ്ങൾ വിലമതിക്കുന്നു. അവരുടെ സുരക്ഷ ഞങ്ങൾക്ക് വളരെ പ്രധാനമാണ്, അവർ വർഷം മുഴുവനും കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരവധി നടപടികൾ കൈക്കൊള്ളുന്നു", എന്നാണ് കമ്പനി കുറിച്ചത്. അതേസമയം സ്വി​ഗ്​ഗിയുടെ തൊഴിലാളികളോടുള്ള സമീപനം തെറ്റാണെന്നാണ് പലരും കമന്റുകളിൽ കുറിച്ചിരിക്കുന്നത്. ഇത്തരം കാലാവസ്ഥയിൽ തൊഴിലാളിൾ പുറത്തുപോകണമെന്ന് നിർബന്ധിക്കുന്നതിനൊപ്പം അവർക്ക് വേണ്ട സാഹചര്യം ഒരുക്കാൻ കമ്പനി തയ്യാറാകണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. റെയിൻകോട്ട്, ഷൂസ് മുതലായ സൗകര്യങ്ങൾ കമ്പനി‌യുടെ ഉത്തരവാദിത്വമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com