അവര്‍ പോലും പങ്കിട്ട് കഴിക്കുന്നു, നമ്മളോ? കാക്ക തീറ്റ കൊടുക്കുന്നത് തത്തയ്ക്ക്! (വീഡിയോ)

കൊക്കിലൊതുക്കിയ തീറ്റ പങ്കുവയ്ക്കുന്ന ഒരു കാക്കയാണ് വീഡിയോയിലെ താരം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പ്രപഞ്ചത്തില്‍ വിവേക ബുദ്ധിയുള്ള ഏക ജീവി വര്‍ഗം മനുഷ്യരാണെന്ന് പറയാറുണ്ട്. എന്നാല്‍ ചില വീഡിയോകള്‍ കാണുമ്പോള്‍ അങ്ങനെയുള്ള വിലയിരുത്തല്‍ എത്രത്തോളം ശരിയാണെന്ന സംശയം ചിലപ്പോള്‍ വന്നേക്കാം. 

അത്തരമൊരു വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. കൊക്കിലൊതുക്കിയ തീറ്റ പങ്കുവയ്ക്കുന്ന ഒരു കാക്കയാണ് വീഡിയോയിലെ താരം. കിട്ടിയ തീറ്റ കാക്ക വച്ചുനീട്ടുന്നത് മറ്റൊരു കാക്കയ്ക്കല്ല. തത്തയ്ക്കാണ് കൊടുക്കുന്നത്!

ഒരു മരക്കൊമ്പില്‍ കാക്കയും തൊട്ടടുത്ത് ഒരു തത്തയും ഇരിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ തന്റെ കൊക്കിലൊതുക്കിയ തീറ്റ മരക്കൊമ്പില്‍ വച്ച് കാക്ക മാറി നില്‍ക്കുന്നു. പിന്നാലെ അത് കൊത്തിയെടുത്ത് തത്ത പറന്നകലുന്നതാണ് 14 സെക്കന്‍ഡ് മാത്രമുള്ള വീഡിയോ.

ഐഎഫ്എസ് ഓഫീസറായ സുശാന്ദ നന്ദ പങ്കിട്ട വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് പോലും പങ്കുവയ്ക്കാന്‍ സാധിക്കുന്നു. എന്നിട്ടും നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന കുറിപ്പുമായാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്. ജീവിതത്തിന്റെ വലിയൊരു പാഠമാണ് കാക്കയും തത്തയും മരക്കൊമ്പിലെ തീറ്റ പങ്കിടലിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com