ഭീമന്‍ ബര്‍ഗര്‍ കണ്ടോ? 30 കിലോയിലേറെ തൂക്കം; "ഇതെങ്ങനെ കഴിക്കും?" വിഡിയോ വൈറല്‍ 

30 കിലോയിലേറെയുള്ള ഭീമന്‍ ബര്‍ഗര്‍ അവതരിപ്പിച്ചിരിക്കുകയാണ് പഞ്ചാബിലെ ഒരു ബര്‍ഗര്‍ ഔട്ട്‌ലറ്റ്. "ഇന്ത്യയിലെ ഏറ്റവും വലിയ ബര്‍ഗര്‍" എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

വിശപ്പ് അങ്ങ് മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു നോര്‍മല്‍ ബര്‍ഗര്‍ തികയാതെ വരും. അപ്പോള്‍ പിന്നെ കണ്ണുംപൂട്ടി ഒരു ഡബിള്‍ പാറ്റി ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്യും. എന്നാലിതാ 30 കിലോയിലേറെയുള്ള ഭീമന്‍ ബര്‍ഗര്‍ അവതരിപ്പിച്ചിരിക്കുകയാണ് പഞ്ചാബിലെ ഒരു ബര്‍ഗര്‍ ഔട്ട്‌ലറ്റ്. അമൃത്സര്‍ സ്വദേശിയായ ഫുഡ് ബ്ലോഗര്‍ പങ്കുവച്ച വിഡിയോ ഞൊടിയിടയിലാണ് വൈറലായത്. 

"ഇന്ത്യയിലെ ഏറ്റവും വലിയ ബര്‍ഗര്‍" എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ എന്ന സ്ഥലത്തുള്ള സിക്‌സ്10 ബര്‍ഗര്‍ എന്ന ഔട്ട്‌ലറ്റിലാണ് ഭീമന്‍ ബര്‍ഗര്‍ അവതരിപ്പിച്ചത്. 12 കിലോ ബണ്‍, 16 കിലോ പച്ചക്കറികള്‍, 5-6 കിലോ സോസുകള്‍, 1 കിലോ പനീര്‍, 5-6 കിലോ ടിക്കി എന്നിവയടങ്ങിയതാണ് ബര്‍ഗര്‍. 

"ഫാമിലി പാക്ക് ബര്‍ഗര്‍", "ഇതെങ്ങനെ കഴിക്കുമെന്നുകൂടി ഒരു വിഡിയോ ചെയ്യണം", "തിന്ന് മരിക്കണമെന്ന് സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ ഇത് പരീക്ഷിക്കൂ", തുടങ്ങി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇത്ര വലിയ ബര്‍ഗര്‍ ഉണ്ടാക്കിയത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. കഴിക്കാന്‍ പറ്റുന്ന ബര്‍ഗര്‍ നല്ല ഗുണനിലവാരത്തിലും അതിന് പറ്റുന്ന അളവിലും ഉണ്ടാക്കൂ എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ഭക്ഷണം പാഴാക്കുന്നതാണെന്നാണ് മറ്റൊരു വിമര്‍ശനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com