കാല്‍വഴുതി കുട്ടിയാന താഴേക്ക്, തൊട്ടരികില്‍ കുത്തിയൊലിച്ച് ഒഴുകുന്ന പുഴ; രക്ഷയ്‌ക്കെത്തി അമ്മയാന- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 04:36 PM  |  

Last Updated: 08th January 2022 04:37 PM  |   A+A-   |  

ELEPHANT FALL

കാല്‍വഴുതി കുട്ടിയാന താഴേക്ക് വീഴുന്നു

 

കുട്ടിയാനകളെ പതിവായി ആനക്കൂട്ടത്തിന്റെ ഒത്ത നടുവിലായാണ് കാണാറ്. വലിയ ആനകളുടെ സംരക്ഷണവലയത്തിലായിരിക്കും കുട്ടിയാനകള്‍. അതുകൊണ്ട് തന്നെ ചെറിയതോതിലുള്ള അപകടത്തില്‍പ്പെട്ടാലും കുട്ടിയാനയുടെ രക്ഷയ്ക്ക് എല്ലാവരും ചുറ്റിലും ഉണ്ടാവും. ഇപ്പോള്‍ കാല്‍വഴുതി താഴേക്ക് വീണ കുട്ടിയാനയെ ആനക്കൂട്ടം രക്ഷിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയോട് ചേര്‍ന്ന് കുന്നിന് മുകളിലൂടെ നടന്നുനീങ്ങുകയാണ് ആനക്കൂട്ടം. അതിനിടെയാണ് കുട്ടിയാന കാല്‍വഴുതി താഴേക്ക് വീഴുന്നത്. തൊട്ടരികില്‍ പുഴയാണ്. 

തിരിച്ച് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന കുട്ടിയാനയ്ക്ക് അതിന് സാധിക്കുന്നില്ല. തുടര്‍ന്ന് അമ്മയാനയും മറ്റു ആനകളും ചേര്‍ന്ന് കുട്ടിയാനയെ മുകളിലേക്ക് കയറ്റുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.