ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ 'ഇഡ്ഡലിയമ്മ'; ഇനി പുതിയ വീട്, വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര 

മഹീന്ദ്ര ലിവിങ് സ്പേസെസ് ഭൂമി കണ്ടെത്തുകയും അവിടെ അമ്മയുടെ ആവശ്യത്തിനനുസരിച്ച് ഒരു വീട് നിർമ്മിച്ച് നൽകുകയുമായിരുന്നു
കമലാദൾ, ആനന്ദ് മഹീന്ദ്ര/ഫയല്‍ ചിത്രം
കമലാദൾ, ആനന്ദ് മഹീന്ദ്ര/ഫയല്‍ ചിത്രം

രിചയമുള്ളവർക്കെല്ലാം ഇഡ്ഡലിയമ്മയാണ് കമലാദൾ എന്ന തമിഴ്നാട്ടുകാരി മുത്തശ്ശി. വെറും ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാമ്മയുടെ കഥ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മാതൃദിനത്തിൽ ഇഡ്ഡലിയമ്മയ്ക്ക് ഒരു സ്നേഹസമ്മാനം ഒരുക്കിയിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. 

കമലാദള്ളിന്റെ കഥ അറിഞ്ഞ ആനന്ദ് മഹീന്ദ്ര ഇവർക്ക് വീടും പുതിയ കടയും വച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ ഉറപ്പ് നിറവേറ്റിയിരിക്കുകയാണ് അദ്ദേഹം. മാതൃദിനത്തിൽ ആ വീട് കമലാമ്മയ്ക്ക് സമ്മാനിച്ചു. 'മറ്റുള്ളവർക്ക് സന്തോഷമേകാൻ ജീവിതം മാറ്റിവച്ചൊരാൾക്ക് അൽപം സന്തോഷമേകാൻ സാധിക്കുന്നതിലും വലിയ സന്തോഷമില്ല', എന്ന് കുറിച്ചാണ് പുതിയ വീടിന്റെ വിഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. 

തമിഴ്‌നാട്ടിലെ ദരിദ്ര ഗ്രാമമായ വടിവേലംപാളയത്ത് തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ധാരാളം തൊഴിലാളികൾ ഉണ്ട്. ഇവരിൽ പലരും കൂലി മിച്ചം പിടിക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നതറിഞ്ഞാണ് കമലാദൾ ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും വിതരണം ചെയ്യാൻ തുടങ്ങിയത്. മുപ്പതുവർഷം മുമ്പ് തുടക്കമിട്ട ഈ രീതിക്ക് ഇപ്പോഴും മാറ്റമില്ല. കുറഞ്ഞ പണത്തിന് ഭക്ഷണം കഴിച്ചാൽ അധ്വാനിച്ചുണ്ടാക്കുന്ന പണം കുടുംബം പോറ്റാൻ മാറ്റിവെക്കാമല്ലോ എന്നാണ് ഈ അമ്മ ചോദിക്കുന്നത്. 

ഒരിക്കൽ  സ്വന്തമായി ഒരു വീടു വേണം എന്ന ആഗ്രഹം ഇഡ്ഡലി അമ്മ പ്രകടിപ്പിച്ചിരുന്നു. ഇതനുസരിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ സ്ഥാപനമായ മഹീന്ദ്ര ലിവിങ് സ്പേസെസ് ഭൂമി കണ്ടെത്തുകയും അവിടെ അമ്മയുടെ ആവശ്യത്തിനനുസരിച്ച് ഒരു വീട് നിർമ്മിച്ച് നൽകുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com