ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ; ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ജിനോ വൂള്‍ഫ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 02:00 PM  |  

Last Updated: 23rd November 2022 02:00 PM  |   A+A-   |  

Oldest_DOG_In_The_World

ജിനോ വൂള്‍ഫ് ഉടമയ്ക്കൊപ്പം, അലക്സ് വൂൾഫ് പങ്കുവച്ച ചിത്രം

 

ലോകത്തിലെ ഏറ്റവും പ്രായമുളള നായ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ജിനോ വൂള്‍ഫ്. 22 വയസ്സാണ് ഈ നായയുടെ പ്രായം. 2000 സെപ്റ്റംബര്‍ 24നാണ് നായ ജനിച്ചത്. 

2002ല്‍ കോളറാഡോയിലെ ഹ്യൂമന്‍ സൊസൈറ്റി ഓഫ് ബോള്‍ഡര്‍ വാലിയില്‍ നിന്നാണ് ഇപ്പോഴത്തെ ഉടമയായ അലക്‌സ് വൂള്‍ഫ് ജിനോയെ സ്വന്തമാക്കിയത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമവും പരിചരണവുമാണ് ജിനോയുടെ ദീര്‍ഘായുസ്സിന് കാരണമെന്നാണ് 40കാരനായ അലക്‌സ് പറയുന്നത്. ' ഈ കാലമത്രയും അവനെ ഞങ്ങള്‍ നോക്കി. ഇപ്പോഴും അവന്‍ ആരോഗ്യത്തോടെയിരിക്കുന്നു. നല്ല ക്യൂട്ടും ആണ്, അവന്റെ പ്രായം കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ അത്ഭുതപ്പെടുത്തുന്നതാണ്', അലക്‌സ് പറഞ്ഞു. 

ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന മറ്റ് നായ്ക്കള്‍ക്കൊപ്പം എന്റെ മാതാപിതാക്കളുടെ മാന്‍ഹാട്ടന്‍ ബീച്ചിനടുത്തുള്ള വീട്ടിലെ ബാക്ക് യാര്‍ഡില്‍ കളിക്കാനായിരുന്നു അവന് ഏറെ ഇഷ്ടമെന്നും അലക്‌സ് പറഞ്ഞു. വെനിസില്‍ നടക്കാന്‍ പോകാനും കാറില്‍ തല പുറത്തേക്കിട്ട് പാട്ട് കേട്ട് യാത്ര ചെയ്യാനുമൊക്കെ ജിനോയ്ക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴാകട്ടെ തീകായുന്നതിനടുത്ത് കിടന്ന് വിശ്രമിക്കാനും സാല്‍മണ്‍ കഴിച്ചിരിക്കാനും ചുറ്റവട്ടത്തൊക്കെ നടക്കാനുമാണ് പ്രിയം. കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ട് പരിചയമുള്ള സ്ഥലങ്ങളില്‍ മാത്രമേ ജിനോ ഇപ്പോള്‍ നടക്കാന്‍ പോകാറുള്ളു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുഞ്ഞ് വിൽഫ്രഡ് എത്തി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടി ജിറാഫിന്റെ വിഡിയോ പങ്കുവച്ച് മൃ​ഗശാല 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ