ബര്‍ഗറിന് വില 90 രൂപ, പോക്കറ്റില്‍ 10 രൂപയുമായി പെണ്‍കുട്ടി; ജിവനക്കാരന് കയ്യടി 

ദീരജ് കുമാര്‍ എന്ന യുവാവാണ് കടയിലെത്തിയ പെണ്‍ക്കുട്ടിക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ബര്‍ഗര്‍ നല്‍കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ബര്‍ഗര്‍ വാങ്ങാന്‍ 10 രൂപയുമായി കടയിലെത്തിയ കുട്ടിക്കുറുമ്പിയുടെ മുഖത്ത് ചിരി സമ്മാനിച്ച ജീവനക്കാരന് കൈയടിച്ച് സോഷ്യല്‍ മീഡിയ. നൊയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷനിലുള്ള ബര്‍ഗര്‍ കിങ് ഔട്ട്‌ലറ്റിലാണ് സംഭവം. ദീരജ് കുമാര്‍ എന്ന യുവാവാണ് കടയിലെത്തിയ പെണ്‍ക്കുട്ടിക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ബര്‍ഗര്‍ നല്‍കിയത്. 

പോക്കറ്റില്‍ പത്ത് രൂപയുടെ നോട്ടുമായാണ് പെണ്‍കുട്ടി കടയിലേക്കെത്തിയത്. ബര്‍ഗറിന്റെ വിലയാണെങ്കില്‍ 90 രൂപയും. എന്നാല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് 80 രൂപ കൂടി ഇട്ട് പെണ്‍കുട്ടിക്ക് ബര്‍ഗര്‍ നല്‍കുകയായിരുന്നു ദീരജ്. ബര്‍ഗറുമായി സന്തോഷത്തോടെ കുട്ടി കടയില്‍ നിന്നിറങ്ങി. 

ഷോപ്പിലുണ്ടായിരുന്ന മറ്റൊരാളാണ് ഈ രംഗം ഫോട്ടൊയെടുത്ത് ട്വിറ്ററില്‍ പങ്കുവച്ചത്. വൈറലായ പോസ്റ്റ് ബര്‍ഗര്‍ കിങ്ങിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com