ചിത്രശലഭങ്ങള്‍ കൂട്ടമായി എത്തിയപ്പോള്‍, ഇതാണ് ' മഡ്-പുഡ്‌ലിംഗ്'; മനോഹര കാഴ്ച്ച, വിഡിയോ

ഒരുപാട് ചിത്രശലഭങ്ങള്‍ ഒന്നിച്ചിരിക്കുകയും പാറിപ്പറക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് വൈറലാകുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ചിത്രശലഭത്തെ കണ്ടാല്‍ സന്തോഷം തോന്നാത്തവരുണ്ടാകില്ല, അപ്പോള്‍ ഒരു കൂട്ടം പൂമ്പാറ്റകളെ ഒന്നിച്ച് കൊണുമ്പോഴോ? ഒരുപാട് ചിത്രശലഭങ്ങള്‍ ഒന്നിച്ചിരിക്കുകയും പാറിപ്പറക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. പൂമ്പാറ്റകള്‍ മഡ്-പുഡ്‌ലിംഗ് ചെയ്യുന്ന കാഴ്ച്ചയാണ് ഇത്.  

എന്താണ് മഡ്-പുഡ്‌ലിംഗ്?

പൂമ്പാറ്റകള്‍ക്ക് പോഷണം ലഭിക്കുന്നത് പൂക്കളുടെ തേനില്‍ നിന്നാണ്. ഇതില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എങ്കിലും ചിത്രശലഭങ്ങളുടെ പ്രത്യുത്പാദനത്തിന് ആവശ്യമായ ചില പ്രധാന പോഷകങ്ങള്‍ ഇതില്‍ ഇല്ല. അവ വലിച്ചെടുക്കാനാണ് ജലാംശം ഉള്ള സ്ഥലങ്ങളില്‍ ഇവ കൂട്ടമായി എത്തുന്നത്. ഈര്‍പ്പം വലിച്ചെടുക്കുന്നതിലൂടെ മണ്ണില്‍ നിന്നുള്ള ലവണങ്ങളും ധാതുക്കളും ലഭിക്കും. പുഡ്‌ലിംഗ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ആണ്‍ ചിത്രശലഭങ്ങളാണ് കൂടുതലായും മഡ്-പുഡ്‌ലിംഗ് ചെയ്യുന്നത്. അവ ഇങ്ങനെ ശേഖരിക്കുന്ന ലവണങ്ങളും ധാതുക്കളും ബീജത്തില്‍ സംയോജിപ്പിക്കും.

വിഡിയോ കണ്ട് മനോഹര കാഴ്ച്ച സമ്മാനിച്ചതിന് നന്ദി അറിയിച്ച് നിരവധി പേരാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ചിലര്‍ ഇങ്ങനൊരു കാഴ്ച്ച തന്നെ ആദ്യമായി കാണുന്നവരാണ്. 'എനിക്ക് ഇവിടെയിരുന്ന് ഈ വിഡിയോ മണിക്കൂറുകളോളം ആസ്വദിക്കാം, ശരിക്കും എന്തുകൊണ്ടാണ് ആളുകള്‍ക്ക് പ്രകൃതിയുടെ യഥാര്‍ത്ഥ ഭംഗി തിരിച്ചറിയാന്‍ കഴിയാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല', ഒരാള്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com