മുട്ട മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകളെ പറന്ന് ആക്രമിച്ച് മയിൽ; വൈറൽ വീഡിയോ

മുട്ട മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകളെ ആക്രമിച്ച് മയിലിന്റെ പ്രതിരോധം 
മുട്ട മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകളെ ആക്രമിക്കുന്ന മയിൽ/ ചിത്രം സ്ക്രീൻഷോട്ട്
മുട്ട മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകളെ ആക്രമിക്കുന്ന മയിൽ/ ചിത്രം സ്ക്രീൻഷോട്ട്

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള പക്ഷികളിൽ ഒന്നാണ് മയിൽ. അവയുടെ സൗന്ദര്യം ആരേയും ആകർഷിക്കുന്നതാണ്. എന്നാൽ മയിലിനെ ചൊടുപ്പിച്ചാൽ സം​ഗതി കൈവിട്ടു പോകും എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ കാണിച്ചു തരുന്നത്.

തന്റെ മുട്ടകൾ മോഷ്ടിക്കാൻ വരുന്ന സ്ത്രീകളെ ആക്രമിച്ചു തുരത്തുന്നതാണ് വീഡിയോ. മരത്തിന് മുകളിലെ കൂട്ടിൽ നിന്നും മുട്ട മോഷ്ടിക്കാനായി ഒരാൾ മരത്തിന് മുകളിലും മറ്റൊരാൾ താഴെയും നിൽക്കുന്നു. കൂട്ടിൽ നിന്നും ഒരോ മുട്ടയായി ഒരാൾ താഴെ നിൽക്കുന്ന സ്ത്രീയുടെ മടിയിലേക്ക് എറിഞ്ഞു നൽകുന്നു. ഇതിനിടെ പറന്നെത്തുന്ന മയിൽ ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ആദ്യം മരത്തിന് മുകളിൽ നിൽക്കുന്ന സ്ത്രീയെയാണ് മയിൽ ആക്രമിക്കുന്നത്. പിന്നീട് താഴെ നിൽക്കുന്ന സ്ത്രീയെ ആക്രമിച്ചു. മയിലിന്റെ ആക്രമണത്തിൽ യുവതി താഴെ വീഴുന്നതും വീഡിയോയിൽ കാണാം. ഫി​ഗൻ എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വളരെ പെട്ടന്നാണ് പ്രചരിച്ചത്. മയിൽ തീർത്ത പ്രതിരോധത്തെ പ്രശംസിച്ച് നിരവധി ആളുകൾ കമന്റു ചെയ്‌തു.

'ഇനി അവർ ആ തെറ്റ് ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കാൻ, ഞാൻ മയിലിനൊപ്പമാണ്...' എന്നായിരുന്നു ഒരാളുടെ കമന്റ്. സ്ത്രീകളുടെ പെരുമാറ്റം വളരെ നാണംകെട്ടതാണെന്നായിരുന്നു മറ്റൊരു കമന്റ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com