ദത്തെടുത്ത രണ്ട് കുട്ടികൾ, വർഷങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റ് ചെയ്‌തപ്പോൾ ശരിക്കും സഹോദരങ്ങൾ

ഡിഎന്‍എ പരിശോധനയിൽ യഥാർത്ഥ സഹോദരങ്ങളെന്ന് കണ്ടെത്തി
ഫ്രാങ്ക് ലാഫിന്‍, വിക്കി ലാഫിന്‍/ വിഡിയോ സ്ക്രീൻഷോട്ട്
ഫ്രാങ്ക് ലാഫിന്‍, വിക്കി ലാഫിന്‍/ വിഡിയോ സ്ക്രീൻഷോട്ട്

ത്തെടുത്തതാണെന്ന് കരുതി വര്‍ഷങ്ങളോളം ഒരു വീട്ടില്‍ കഴിഞ്ഞ കുട്ടികളുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ ഇരുവരും യഥാര്‍ത്ഥത്തില്‍ സഹോദരങ്ങള്‍. ന്യൂയോര്‍ക്കിലാണ് ഈ അപൂര്‍വ സംഭവം.

ഫ്രാങ്ക് ലാഫിന്‍ എന്ന 20കാരനെ നവജാതശിശു ആയിരിക്കെയാണ് ഡെന്നീസ്-ഏഞ്ചല ലാഫിന്‍ ദമ്പതികള്‍ ദത്തെടുക്കുന്നത്. ഒരു നാപ്പിബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുട്ടി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പെണ്‍കുട്ടിയെ കൂടി ഇരുവരും ദത്തെടുത്തു. വിക്കിയെന്ന് കുഞ്ഞിന് പേര് നല്‍കി. ഒരു ആശുപത്രിയിലെ റെസ്റ്റ് റൂമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. 

അങ്ങനെ ഇരുവരും ലാഫിന്‍സിന്റെ യഥാര്‍ത്ഥ മകനായ നിക്കിനോടൊപ്പം വളര്‍ന്നു. കൗമാരക്കാരായപ്പോഴാണ് ഫ്രാങ്കിനെയും വിക്കിയേയും ദത്തെടുത്തതാണെന്ന് ഇരുവരെയും അറിയിക്കുന്നത്. തങ്ങളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ വേണ്ടി ഡിഎന്‍എ ടെസ്റ്റ് ചെയ്തപ്പോഴാണ് ടിസ്റ്റ് സംഭവിക്കുന്നത്. പരിശോധനയില്‍ ഇരുവരുടെയും ഡിഎന്‍എ ഒന്നാണെന്ന് കണ്ടെത്തി. ഇരുവരും ശരിക്കും സഹോദരങ്ങളാണെന്ന് അറിഞ്ഞ സന്തോഷത്തിലാണ് കുടുംബം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com