'കിരീടത്തിന്റെയും കോട്ടയുടെയും കാവൽക്കാർ'; കാക്കകൾ പറന്നുപോയാൽ ബ്രീട്ടീഷ് സാമ്രാജ്യം തകരും

കാക്കകളുടെ സാന്നിധ്യം രാജാവിന്റെ കിരീടവും കോട്ടയും സംരക്ഷിക്കുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം
ടവര്‍ ഓഫ് ലണ്ടന്‍, കോട്ടയ്‌ക്കുള്ളിലെ കാക്ക/ എക്‌സ്
ടവര്‍ ഓഫ് ലണ്ടന്‍, കോട്ടയ്‌ക്കുള്ളിലെ കാക്ക/ എക്‌സ്

ബ്രിട്ടന്റെ ആധിപത്യം സംരക്ഷിക്കുന്നത് ഒരുകൂട്ടം കാക്കകളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ലണ്ടന്‍ നഗരത്തില്‍ തെംസ് നദിയുടെ വടക്കന്‍ തീരത്ത് വിശ്വസങ്ങളും ചരിത്രവും പേറി തല ഉയര്‍ത്തി നില്‍ക്കുകയാണ് ടവര്‍ ഓഫ് ലണ്ടന്‍. കോട്ടയ്‌ക്കുള്ളിൽ സ്ഥിരതാമസമാക്കിയ കാക്കകളെ ചുറ്റിപ്പറ്റി ചില വിചിത്രമായ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

കാക്കകളുടെ സാന്നിധ്യം രാജാവിന്റെ കിരീടവും കോട്ടയും സംരക്ഷിക്കുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. എന്നെങ്കിലും ഈ കാക്കകള്‍ കോട്ട വിട്ടുപോയാല്‍ ടവര്‍ ഓഫ് ലണ്ടന്‍ തകര്‍ന്നുവീഴുമെന്നും ബ്രിട്ടന്റെ ആധിപത്യം അതോടെ അവസാനിക്കുകയും ചെയ്യുമത്രേ!.

ബ്രിട്ടനിലെ നാടോടിക്കഥകളിൽ പറയുന്നത് കാക്കകൾ വിജയത്തിന്റെ ചിഹ്നമാണെന്നാണ്. 1883 മുതൽ ബ്രിട്ടീഷ് ചരിത്രങ്ങളിൽ കാക്കകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. കാക്കകള്‍ തന്റെ നിരീക്ഷണങ്ങളെ തടസപ്പെടുത്തുന്നു എന്ന ജ്യോതിശാസ്ത്രജ്ഞനായ ജോണ്‍ ഫ്ലാംസ്റ്റീഡിന്റെ പരാതിയിൽ ചാള്‍സ് രണ്ടാമന്‍ കാക്കകളെ കോട്ടയില്‍ നിന്നും ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു.

എന്നാല്‍ കാക്കകള്‍ പോയാല്‍ കോട്ട തകര്‍ന്നു വീഴുമെന്നും ബ്രിട്ടന്റെ ആധിപത്യം നഷ്ടമാകുമെന്നും സഭാംഗങ്ങള്‍ അറിയിച്ചതോടെ അദ്ദേഹം അതില്‍ നിന്നും പിന്‍മാറുകയായിരുന്നു. അന്ന് മുതലാണ് കാക്കകളുടെ സംരക്ഷണം രാജ്യം ഏറ്റെടുത്തത്. ആറ് കാക്കകള്‍ എല്ലായ്‌പ്പോഴും കോട്ടയ്ക്കുള്ളില്‍ വസിക്കാമെന്ന് രാജാവ് ഉത്തരവിട്ടു. 

ലണ്ടന്‍ ടവറിന്റെ കാവല്‍ക്കാരായ റാവല്‍മാസ്റ്റര്‍മാരാണ് കാക്കയുടെ പരിപാലകര്‍. ഇറച്ചിയും ബിസ്‌ക്കറ്റുമാണ് ഭക്ഷണം. നിലവില്‍ ഒന്‍പത് കാക്കകള്‍ ഇവിടുണ്ട്. ഇവയ്‌ക്കൊക്കെ പേരും നല്‍കിയിട്ടുണ്ട്. കാക്കകള്‍ക്ക് വൈദ്യപരിശോധനയും നടത്താറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com