മേക്കപ്പ് അൽപ്പം കൂടിപ്പോയോ? ഉറങ്ങുന്നതിന് മുൻപ് '​ഗെറ്റ് റെഡി വിത്ത് മീ' വിഡിയോയുമായി പെൺകുട്ടി; വൈറൽ

ഉറങ്ങുന്നതിന് മുൻപ് 'ഗെറ്റ് റെഡി വിത്ത് മീ' വിഡിയോ
'ഗെറ്റ് റെഡി വിത്ത് മീ' വിഡിയോയിൽ പെൺകുട്ടി/ വിഡിയോ സ്ക്രീൻഷോട്ട്
'ഗെറ്റ് റെഡി വിത്ത് മീ' വിഡിയോയിൽ പെൺകുട്ടി/ വിഡിയോ സ്ക്രീൻഷോട്ട്

സോഷ്യൽമീഡിയയിലെ ട്രെൻഡുകൾ എപ്പോഴും മാറിയും തിരഞ്ഞുമിരിക്കും. അതനുസരിച്ച് വൈറലാകുന്ന നിരവധി ആളുകളുണ്ട്. അതിൽ ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്നതാണ് 'ഗെറ്റ് റെഡി വിത്ത് മീ' വിഡിയോകൾ. ഷോപ്പിങ്ങിന് പോകുമ്പോൾ, വിവാഹത്തിന് പോകുമ്പോൾ, എന്തിനേറെ പറയുന്നു ചുമ്മാതിരിക്കുന്നതിന് മുൻപ് വരെ 'ഗെറ്റ് റെഡി വിത്ത് മീ' വിഡിയോകൾ ചെയ്യുന്നവരുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

എന്നാൽ ഇതൊരൽപ്പം വെറൈറ്റിയാണ്, ഉറങ്ങുന്നതിന് മുൻപ് ഒരു പെൺകുട്ടി ചെയ്യുന്ന 'ഗെറ്റ് റെഡി വിത്ത് മീ' വിഡിയോയാണ് ഇത്. ഉറങ്ങുന്നതിന് മുൻപ് നൈറ്റ് ഡ്രസ് ധരിക്കുന്നതു മുതലാണ് വിഡിയോ ആരംഭിക്കുന്നത്. റോസ് വാട്ടർ പുരട്ടി മുഖം വൃത്തിയാക്കി മെക്കപ്പും പൗഡറും ഐ ഷാഡോയുമൊക്കെ പൂശിയാണ് യുവതി ഉറങ്ങാൻ കിടക്കുന്നത്. 

ഉറങ്ങാൻ ഇത്രയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്നാണ് വിഡിയോ കണ്ടവരുടെ ചോദ്യം. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി. 'ഇതാണ് ബ്യൂട്ടി സ്ലീപ്പ്' എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com