കൂറ്റന്‍ പാമ്പിന്റെ തലയില്‍ ചുംബിച്ചു; പടം പൊഴിക്കാന്‍ സഹായിച്ച് യുവാവ്, നടുക്കം- വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
പാമ്പിന്റെ തലയിൽ യുവാവ് ചുംബിക്കുന്ന ദൃശ്യം
പാമ്പിന്റെ തലയിൽ യുവാവ് ചുംബിക്കുന്ന ദൃശ്യം

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍ മറ്റു ചില വീഡിയോകള്‍ കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരു യുവാവിന്റെ തലയില്‍ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൂറ്റന്‍ പാമ്പിനെ കൈയില്‍ എടുത്താണ് യുവാവ് പത്തിയില്‍ ചുംബിച്ചത്. പാമ്പുകള്‍ ഇടയ്ക്ക് പടം പൊഴിക്കുന്നത് പതിവാണ്.

 പടം പൊഴിക്കാന്‍ പാമ്പിനെ യുവാവ് സഹായിക്കുന്നതും വീഡിയോയില്‍ കാണാം. പാമ്പിന്റെ കണ്ണ് മുതലുള്ള പടം യുവാവ് സൂക്ഷ്മമായി നീക്കം ചെയ്യുന്നത് സോഷ്യല്‍മീഡിയയില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com