'ഇവരാണ് ഹീറോസ്'; വീല്‍ച്ചെയര്‍ വണ്ടിയാക്കി ഫുഡ് ഡെലിവറി ബോയ് 

യുവാവിന്റെ ആത്മവിശ്വാസകസത്തെയും ഊര്‍ജ്ജത്തെയും അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

വെല്ലുവിളികളെ മറികടന്ന് ജീവിതം പൊരുതി ജയിക്കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും ഇത്തരം ആളുകളാണ് മുന്നോട്ടുകുതിക്കാനുള്ള പ്രചോദനം നമുക്ക് സമ്മാനിക്കുന്നത്. പോരായ്മകളിലും സധൈര്യം മുന്നേറുന്ന ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വൈകല്യങ്ങള്‍ ജീവിതത്തില്‍ മുന്നേറാന്‍ തടസ്സമാകില്ലെന്ന് കാണിച്ചുതരികയാണ് ഈ ചെറുപ്പക്കാരന്‍. സൊമാറ്റോയില്‍ ഡെലിവറി ഏജന്റായ യുവാവ് മോട്ടർ ഘടിപ്പിച്ച വീൽചെയർയറില്‍ സഞ്ചരിക്കുന്ന വിഡിയോയാണിത്. യുവാവിന്റെ ആത്മവിശ്വാസകസത്തെയും ഊര്‍ജ്ജത്തെയും അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇവരാണ് ഞങ്ങളുടെ ഹീറോകള്‍ എന്ന് കുറിച്ച് സൊമാറ്റോയും വിഡിയോ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com