അവധി ദിവസം ശല്യപ്പെടുത്തിയാല്‍ ഒരു ലക്ഷം രൂപ പിഴ!, വ്യത്യസ്ത പോളിസി ആവിഷ്‌കരിച്ച് കമ്പനി 

ജീവനക്കാര്‍ക്ക് ഓഫ് ഡേകള്‍ പൂര്‍ണ്ണമായും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ക്രമീകരണമൊരുക്കിയിരിക്കുകയാണ് ഡ്രീം 11 എന്ന കമ്പനി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫ് ഡേ ആണെങ്കിലും ഓഫീസ് തിരക്കുകള്‍ വിട്ടൊഴയാത്തവരാണ് പലരും. ഫോണ്‍ വിളിയായും മെസേജായുമെല്ലാം ഓഫീസില്‍ നിന്ന് ആവശ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കും. എന്നാല്‍ ഇതൊന്നുമില്ലാതെ സ്വസ്ഥമായിരിക്കുന്ന ഒരു ദിവസം കിട്ടായാലോ? ജീവനക്കാര്‍ക്ക് ഓഫ് ഡേകള്‍ പൂര്‍ണ്ണമായും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ക്രമീകരണമൊരുക്കിയിരിക്കുകയാണ് ഡ്രീം 11 എന്നൊരു സ്‌പോര്‍ട്ട്‌സ് പ്ലാറ്റ്‌ഫോം. 

ഡ്രീം 11 അണ്‍പ്ലഗ് എന്നൊരു പദ്ധതിയാണ് ഇതിനായി ഇവര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതുവഴി അവധി ദിവസങ്ങളില്‍ വിശ്രമിക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനും ജീവനക്കാര്‍ക്ക് അവസരമൊരുക്കുകയാണ് കമ്പനി. ഇമെയില്‍, ചാറ്റ് തുടങ്ങി ഒരു മാര്‍ഗ്ഗത്തിലൂടെയും ഓഫ് ഡേയില്‍ ജീവനക്കാരുമായി ബന്ധപ്പെടാന്‍ കഴിയാതാക്കുന്നതാണ് ഡ്രീം 11 അണ്‍പ്ലഗ് എന്ന പോളിസി. 

'വര്‍ഷത്തിലൊരിക്കല്‍ ഒരാഴ്ചയെങ്കിലും നിങ്ങളെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറത്താക്കും... ഇ-മെയിലോ മെസേജോ ഒന്നും ലഭിക്കില്ല', ഡ്രീം 11 സഹസ്ഥാപകനായ ഹര്‍ഷ് ജെയിന്‍ പറഞ്ഞു. തൊഴിലിടത്തിന് പുറമേ സ്വകാര്യ ജീവിതത്തിലും സന്തോഷം കണ്ടെത്താന്‍ ജീവനക്കാരെ സഹായിക്കുന്നതാണ് കമ്പനിയുടെ ഈ രീതി. ഈ ദിവസങ്ങളില്‍ ജീവനക്കാരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സഹപ്രവര്‍ത്തകര്‍ ഒരു ലക്ഷം രൂപ ഫൈന്‍ നല്‍കണമെന്നതാണ് നിയമം. ഈ പദ്ധതി നിലവില്‍ വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് ഡ്രീം 11ന്റെ മറ്റൊരു സഹസ്ഥാപകനായ ഭവിത് സേത്ത് പറഞ്ഞത്. ഒരു വര്‍ഷം കമ്പനിയില്‍ ജോലിചെയ്തിട്ടുള്ള ജീവനക്കാര്‍ക്കാണ് നിലവില്‍ ഡ്രീം 11 അണ്‍പ്ലഗ്ഡ് പോളിസിയുടെ പ്രയോജനം ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com