ഇന്ന് സൂപ്പർമൂൺ, വലിപ്പവും തിളക്കവുമേറിയ ചന്ദ്രനെ കാണാം

ഈ വർഷം ആദ്യമായി ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന ദിവസം ആണ് ഇന്ന്
ഫയൽ ചിത്രം/ എ പി
ഫയൽ ചിത്രം/ എ പി

ഴമേഘങ്ങൾ കാഴ്ച മറച്ചില്ലെങ്കിൽ ഇന്ന് രാത്രി പുറത്തിറങ്ങി നോക്കുമ്പോൾ നിലാവിനു പതിവിലേറെ തിളക്കവും ചന്ദ്രനു സാധാരണയിൽ കവിഞ്ഞ് വലുപ്പവും തോന്നിയേക്കാം. ഈ വർഷം ആദ്യമായി ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന ദിവസം ആണിന്ന്, സൂപ്പര്‍മൂണ്‍. ഭൂമിയില്‍ നിന്നുള്ള അകലം പതിവിലും കുറയുന്നത് കൊണ്ടാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്.

എന്താണ് സൂപ്പര്‍മൂണ്‍?‌‌

പൂര്‍ണ്ണ ചന്ദ്രന്‍, ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് 'സൂപ്പര്‍മൂണ്‍' സംഭവിക്കുന്നത്. ഓരോ 27 ദിവസത്തെ ഭ്രമണപഥത്തിലും ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏകദേശം ഏകദേശ 3.85 ലക്ഷം കിലോമീറ്റർ അകലെയായിരിക്കും. ഇന്ന് ചന്ദ്രൻ ഭൂമിയോട് പതിവിൽ നിന്ന് 21,000കിലോമീറ്റർ അടുത്തുവരും. ഇതിനെ പെരിജീ എന്നണ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com