ഭൂമി അതിവേ​ഗം ചൂടുപിടിക്കുന്നു; ബുധനാഴ്‌ച, ഏറ്റവും കൂടുതൽ ചൂടുകൂടിയ ദിവസം

17.18 സെൽഷ്യസ് ആണ് ശരാശരി ആ​ഗോള താപനില
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂയോർക്ക്: തുടർച്ചയായ മൂന്നാം ദിവസവും ഭൂമിയുടെ ശരാശരി താപനില റെക്കോർഡ് ഉയരത്തിൽ. ബുധനാഴ്‌ചയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉണ്ടാകുന്ന തീവ്രതയുടെ ഏറ്റവും പുതിയ ലക്ഷണമാണിതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മൈനിയിലെ ശാസ്‌ത്രജ്ഞർ പറഞ്ഞു. 17.18 ഡി​ഗ്രി സെൽഷ്യസ് ആണ് ശരാശരി ആ​ഗോള താപനില രേഖപ്പെടുത്തിയത്. 

ഉപ​ഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ ചൂട് അളക്കുന്ന 'ക്ലൈമറ്റ് റിഅനലൈസർ' എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂമിയുടെ ദൈനംദിന താപനില കണക്കാക്കിയത്. ഔദ്യോ​ഗിക കണക്കല്ലെങ്കിലും ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാൻ ഇത് സഹായകരമാണെന്ന് ശാസ്‌ത്രജ്ഞർ വിശദീകരിച്ചു. 2023 ൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. 

ഭൂമിയിലെ ചൂട് കുറയ്‌ക്കുക എന്ന സമുദ്രത്തിന്റെ സ്വാഭാവിക പ്രതിഭ്രാസം ഇപ്പോൾ വിപരീതമായാണ് സംഭവിക്കുന്നത്. നോർത്ത് അറ്റ്ലാന്റിക് സമുദ്രം വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ആ​ഗോളതാപനം നമ്മളെ ചൂടേറിയ ഒരു നാളെയ്‌ക്കാണ് തള്ളിവിടുന്നത് എന്നതിന്റെ തെളിവാണ് ഇതുപൊലുള്ള റെക്കോർഡുകൾ എന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞൻ ക്രിസ് ഫീൽഡ് അഭിപ്രായപ്പെട്ടു. 

നൂറു വർഷത്തിനിടെ ഏറ്റവും ചൂടേറിയ ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. സാധാരണ മാസങ്ങളുടെയും വർഷങ്ങളുടെയും ഇടവേളകളെടുത്താണ് ഭൂമിയുടെ താപനില കണക്കാക്കുന്നത്. എന്നാൽ ദൈനംദിനം കണക്കുകൾ റെക്കോർഡ് ആകുന്നത് താപനില കണക്ക്  ​ഗൗരവമായി കാണണമെന്നതിന്റെ തെളിവാണ്. ഒന്റാറിയോയിലെ നോർത്ത് ഗ്രെൻവില്ലിൽ, ബുധനാഴ്ച താപനില 90 ഡിഗ്രി ഫാരൻഹീറ്റിൽ (32 ഡിഗ്രി സെൽഷ്യസ്) ആണ് രേഖപ്പെടുത്തിയത്. 100.4 ഡിഗ്രി (38 ഡിഗ്രി സെൽഷ്യസ്) ഈർപ്പം പ്രദേശത്ത് അനുഭവപ്പെട്ടു. 

ക്യൂബെക്കിലും പെറുവിലും ഈ ആഴ്ച ഉയർന്ന താപനില റെക്കോർഡുകൾ മറികടന്നു. ബെയ്‌ജിം​ഗിൽ താപനില തുടർച്ചയായ ഒൻപത് ദിവസം 35 ഡി​ഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഔട്ട്‌ഡോർ ജോലികൾക്ക് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.  യുഎസിലെ ഒറിഗോണിലെ മെഡ്‌ഫോർഡ് മുതൽ ഫ്ലോറിഡയിലെ ടാമ്പ വരെയുള്ള നഗരങ്ങൾ എക്കാലത്തെയും ഉയർന്ന താപനിലയിലാണ് എന്ന് നാഷണൽ വെതർ സർവീസിലെ കാലാവസ്ഥാ നിരീക്ഷകൻ സാക്ക് ടെയ്‌ലർ പറഞ്ഞു. തെക്കൻ അരിസോണയിലും കാലിഫോർണിയയിലും അമിതമായ ചൂട് മുന്നറിയിപ്പ് തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com