ഇന്ന് ലോക ചോക്ലേറ്റ് ദിനം, ഭ്രാന്തമായി ചോക്ലേറ്റ് ഇഷ്ടമുള്ളവര്‍ ഉറപ്പായും അറിയണം; നിങ്ങള്‍ കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങള്‍ 

ചോക്ലേറ്റിന്റെ ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച ചില ഇടങ്ങളാണിവ. യാത്ര ചെയ്യാൻ ഇഷ്ടമുള്ള ചോക്ലേറ്റ് പ്രിയരുടെ ബക്കറ്റ് ലിസ്റ്റിൽ ഉറപ്പായും ഇവയുണ്ടാകണം
നടൻ കൃഷ്ണകുമാറും കുടുംബവും സൂറിച്ചിലെ ചോക്ലേറ്റ് ഫാക്ടറി സന്ദർശിച്ച ചിത്രം/ ഇൻസ്റ്റ​ഗ്രാം
നടൻ കൃഷ്ണകുമാറും കുടുംബവും സൂറിച്ചിലെ ചോക്ലേറ്റ് ഫാക്ടറി സന്ദർശിച്ച ചിത്രം/ ഇൻസ്റ്റ​ഗ്രാം

ചോക്ലേറ്റിനോട് ചിലക്ക് അതിയായ പ്രണയമാണ്, മറ്റുചിലര്‍ക്കാണെങ്കില്‍ അത് പ്രണയത്തിൻറെ അടയാളമാണ്. ചിലര്‍ സങ്കടമടക്കാന്‍ ചോക്ലേറ്റിനെ കൂട്ടുപിടിക്കുമ്പോള്‍ മറ്റുചിലര്‍ സന്തോഷത്തിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. അങ്ങനെ ചോക്ലേറ്റ് പലര്‍ക്കും പലതാണ്. നിങ്ങള്‍ ഒരു യഥാര്‍ത്ഥ ചോക്ലേറ്റ് പ്രേമിയാണെങ്കില്‍ ഉറപ്പായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. ചോക്ലേറ്റിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ചില ഇടങ്ങളാണിവ. യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ചോക്ലേറ്റ് പ്രിയരുടെ ബക്കറ്റ് ലിസ്റ്റില്‍ ഉറപ്പായും വേണ്ട അഞ്ച് പേരുകളാണിത്. 

ബ്രസ്സല്‍സ്, ബെല്‍ജിയം

ബല്‍ജിയം ചോക്ലേറ്റ് എന്ന കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടും. ബെല്‍ജിയത്തിന്റെ തലസ്ഥാന നഗരമായ ബ്രസ്സല്‍സ് ലോകത്തിന്റെ ചോക്ലേറ്റ് കാപ്പിറ്റല്‍ എന്നാണ് കരുതപ്പെടുന്നത് എന്നറിയാമോ? ധാരാളം ചോക്ലേറ്റ് കടകളും ഫാക്ടറികളുമൊക്കെ ഇവിടെ കാണാം. ഗോഡിവ, ന്യൂഹാസ്, ലിയോനിഡാസ് തുടങ്ങിയ പ്രശസ്ത ബെല്‍ജിയന്‍ ചോക്ലേറ്റ് ബ്രാന്‍ഡുകളുടെ ഷോപ്പുകള്‍ നിങ്ങള്‍ക്കിവിടെ സന്ദര്‍ശിക്കാം. ചോക്ലേറ്റിന്റെയും കൊക്കോയുടെയുമൊക്കെ കാഴ്ച്ചകളില്‍ മയക്കുന്ന മ്യൂസിയങ്ങളും ബ്രസ്സല്‍സിലെത്തുന്നവരെ കാത്തിരിക്കുന്നുണ്ട്. 

സൂറിച്ച്, സ്വിറ്റ്‌സര്‍ലാന്‍ഡ്

സ്വിസ് ചോക്ലേറ്റ് ബ്രാന്‍ഡുകള്‍ക്ക് ലോകത്തെങ്ങും ആരാധകരുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ചോക്ലേറ്റ് കാപ്പിറ്റല്‍ സൂറിച്ച് തന്നെയാണ്. ഇവിടെയെത്തുമ്പോള്‍ ടോബ്ലറോണ്‍ മാത്രമല്ല മറ്റ് സ്വിസ് ചോക്ലേറ്റുകളും നിങ്ങളുടെ ഇഷ്ടപട്ടികയിലേക്ക് ചേക്കേറുമെന്നുറപ്പ്. സൂറിച്ചിലെത്തിയാല്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടം ലിന്‍ഡ് ചോക്ലേറ്റ് മ്യൂസിയമാണ്. ഇവിടെയൊരുക്കിയിട്ടുള്ള ഒന്‍പത് മീറ്റര്‍ ഉയരമുള്ള ചോക്ലേറ്റ് ഫൗണ്ടന്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. 

പാരിസ്, ഫ്രാന്‍സ്

ഫ്രഞ്ചുകാര്‍ വര്‍ഷത്തില്‍ 6-8 കിലോ ചോക്ലേറ്റ് കഴിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ പാരീസ് നിങ്ങള്‍ക്കായി ചോക്ലേറ്റിന്റെ ഒരു വിരുന്നുതന്നെ ഒരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നഗരത്തിലെ മനോഹരമായ കടകളിലും ചോക്ലേറ്റ് മ്യൂസിയങ്ങളിലുമായി നിങ്ങൾക്ക് ദിവസങ്ങള്‍ ചിലവിടാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ലിമ, പെറു

യൂറോപ്പിന് പുറത്ത് ചോക്ലേറ്റിന് പേരുകേട്ട സ്ഥലം പെറു തന്നെയാണ്. എല്ലാത്തിനുമുപരി, ചോക്ലേറ്റിന്റെ ചരിത്രം തുടങ്ങുന്നതുതന്നെ തെക്കേ അമേരിക്കയിലാണ്. വ്യത്യസ്തതരം ചോക്ലേറ്റുകളും കാപ്പിയും പരിചയപ്പെടുത്തിതരുന്ന വഴികളിലൂടെയാണ് ഇവിടെയെത്തുമ്പോള്‍ നിങ്ങള്‍ നടന്നുനീങ്ങുക. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ലോക്കല്‍ ബ്രാന്‍ഡകളെ അറിയാനും അവസരം ലഭിക്കും. 

ടൂറിന്‍, ഇറ്റലി

നമ്മളൊക്കെ ആസ്വദിച്ച് കഴിക്കുന്ന ന്യൂട്ടെല്ലയുടെ ജന്മസ്ഥലമാണിത്. 1946ല്‍ പിയട്രോ ഫെറേറോ എന്ന ഇറ്റാലിയന്‍ ബേക്കറാണ് ആദ്യമായി ന്യൂട്ടെല്ല ഉണ്ടാക്കിയത്. എന്നാല്‍ ഇതുമാത്രമല്ല ടൂറിന്‍ നിങ്ങള്‍ക്കായി കാത്തുവച്ചിട്ടുള്ളത്. പ്രശസ്തമായ ചോക്ലേറ്റ് ബ്രാന്‍ഡുകള്‍ നഗരത്തില്‍ തന്നെ കാണാം. യൂറോപ്പിലെ ഏറ്റവും വലിയ ചോക്ലേറ്റ് ഫെസ്റ്റിവലായ യുറോചോക്ലേറ്റ് ഫെസ്റ്റിവല്‍ എല്ലാ വര്‍ഷവും ഇവിടെയാണ് നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com