'ഞങ്ങൾക്കൊപ്പം അവരും'; ഡൽഹിയിലെ തെരുവിൽ നിന്നും ഹൃദയം തൊടുന്നൊരു ഡാൻസ് വിഡിയോ

വൈറലായി തെരുവിലെ നൃത്തം
നൃത്തം ചെയ്യുന്ന സ്ത്രീകൾ/ ട്വിറ്റർ
നൃത്തം ചെയ്യുന്ന സ്ത്രീകൾ/ ട്വിറ്റർ

ന്തോഷിക്കുന്നതിന് മനുഷ്യർക്ക് എന്ത് ക്ലാസ് വ്യത്യാസം. ഡല്‍ഹിയിലെ തെരുവില്‍ ഭിക്ഷയെടുക്കുന്ന സ്ത്രീക്കൊപ്പം മനസുതുറന്ന് 
നൃത്തം ചെയ്യുന്ന ഒരു മാധ്യമ പ്രവര്‍ത്തകയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മാധ്യമ പ്രവര്‍ത്തകയും ഡിജിറ്റൽ കൊണ്ടന്റ് പ്രൊഡ്യൂസര്‍ കൂടിയായ അന്‍ഷിക അവസ്തി എന്ന യുവതിയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഡാൻസ് ചെയ്യുന്ന വിഡിയോ പങ്കുവെച്ചത്. 

'ഡല്‍ഹി മനോഹരമാണ്, നിങ്ങള്‍ക്ക് അവിടെ എല്ലാത്തര മനുഷ്യരെയും പരിചയപ്പെടാം. അതില്‍ ഏറ്റവും മികച്ചത്, അവിചാരിതമായി നിങ്ങൾക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ വന്നു ചേരുന്നവരാണ്' എന്ന കുറിപ്പിനൊപ്പമാണ് അന്‍ഷിക വിഡിയോ പങ്കുവെച്ചത്. പാട്ടിനൊപ്പം ഇരുവരും തെരുവില്‍ ഡാൻസ് ചെയ്‌തു. വിഡിയോയുടെ അവസാനം സ്ത്രീയെ യുവതി കെട്ടിപ്പിടിക്കുന്നതും കാണാം. 

നിരവധി ആളുകളാണ് അന്‍ഷികയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഹൃദയം നിറഞ്ഞ കാഴ്ചയെന്നായിരുന്നു പലരുടെയും കമന്റ്. 'കഫേയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പാട്ട് പുറത്തേക്ക് ഉച്ചതിൽ കേൾക്കാമായിരുന്നു. സമീപം ബലൂണ്‍ പിടിച്ച് രണ്ട് കുട്ടികള്‍ പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നത് കണ്ടു. അവര്‍ക്കൊപ്പം ഞങ്ങളും കൂടി. പിന്നീട് എവിടെ നിന്നാണെന്ന് അറിയില്ല, ഈ സ്ത്രീയും ഞങ്ങൾക്കൊപ്പം ചേരുകയായിരുന്നു.

എനിക്ക് അറിയാവുന്ന കുറച്ചു ചുവടുകൾ ഞാൻ വെച്ചു. അവരെനിക്ക് പുതിയ കുറച്ചു ചുവടുകൾ പഠിപ്പിച്ചു വന്നു. വളരെ ക്യൂട്ട് ആയി തോന്നി.  ഒടുവിൽ അവർ പണം ചോദിച്ചു, എന്റെ കൈകശം ആ സമയം പണം ഉണ്ടായിരുന്നില്ല. എന്റെ സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്നത് അവര്‍ക്ക് കൊടുത്തു'- എന്ന് പിന്നീട് അൻഷിക പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ ഇതിനൊടകം വിഡിയോ കണ്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com