നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദം; രക്ഷിക്കാൻ മൂന്ന് വണ്ടി പൊലീസ്, അന്വേഷണത്തിനൊടുവിൽ...

മൂന്ന് വയസു പ്രായമായ ആമസോണ്‍ തത്തയാണ് കഥയിലെ താരം
തത്ത / പ്രതീകാത്മകം, പൊലീസ് ഉദ്യോ​ഗസ്ഥർ/ വിഡിയോ സ്ക്രീൻഷോട്ട്
തത്ത / പ്രതീകാത്മകം, പൊലീസ് ഉദ്യോ​ഗസ്ഥർ/ വിഡിയോ സ്ക്രീൻഷോട്ട്

ട്ടാപ്പകല്‍ റിട്ട. പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീടിനുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂന്ന് വണ്ടികളിലായി സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഞെട്ടി. യുകെയിലെ എസെക്‌സിലാണ് സംഭവം. 54കാരനായ വുഡ് എന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നാണ് കരച്ചില്‍ കേള്‍ക്കുന്നത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അത് മനുഷ്യനല്ല അദ്ദേഹം വളർത്തുന്ന തത്തയാണെന്ന് മനസിലാകുന്നത്. 

തത്തയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് പൊലീസ് ഉദ്യോഗസ്ഥർക്ക് ചിരി നിര്‍ത്താനായില്ല. വീടിന് മുന്നില്‍ പൊലീസിനെ കണ്ട് താന്‍ എന്തോ കുറ്റം ചെയ്‌തു എന്ന ഭയത്തിലാണ് വാതില്‍ തുറന്നതെന്നും. തുറന്നപ്പോള്‍ പൊട്ടിച്ചിരിച്ചു നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് കണ്ടതെന്നും വുഡ് പറ‍ഞ്ഞു. 

മൂന്ന് വയസു പ്രായമായ ആമസോണ്‍ തത്തയാണ് കഥയിലെ താരം. 'ഫ്രിഡ്ഡി' എന്നാണ് ഇതിനെ വുഡ് വിളിക്കുന്നത്. ഫ്രിഡ്ഡിയെ കൂടാതെ 22 ഓളം തത്തകളെ വുഡ് വളര്‍ത്തുന്നുണ്ട്. പുലര്‍ച്ചെയും വൈകുന്നേരവുമാണ് ഇവ കൂടുതലായും ശബ്ദം ഉണ്ടാക്കുകയെന്നും വുഡ് പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com