'ഐസ്‌ക്രീം ഈസ് സോ ​ഗുഡ്' ഒറ്റ എക്‌പ്രഷൻ കൊണ്ട് സോഷ്യൽമീഡിയ സ്റ്റാറായി 'പിങ്കിഡോൾ'; ദിവസം 5.8 ലക്ഷം രൂപ വരുമാനം

പാട്ടുപാടുന്ന രീതിയിലാണ് സംസാരം
പിങ്കിഡോൾ/ ട്വിറ്റർ
പിങ്കിഡോൾ/ ട്വിറ്റർ

ൺലൈൻ ഗെയിമിങ് കഥാപാത്രങ്ങളെ അനുകരിച്ച് സോഷ്യൽമീഡിയയിൽ സ്റ്റാറായി ടിക്‌ടോക്ക് താരം 'പിങ്കിഡോൾ'. ഒരു ദിവസം 5.8 ലക്ഷം രൂപയാണ് പിങ്കിഡോൾ എന്ന് അറിയപ്പെടുന്ന 27കാരിയായ ഫെദ സിനോൻ സമ്പാദിക്കുന്നത്. 'എൻസിപി സ്ട്രീമർ' ('നോൺ-പ്ലേയർ ക്യാരക്ടർ') എന്നാണ് പിങ്കിഡോളിനെ സോഷ്യൽമീഡിയിയിൽ അറിയിപ്പെടുന്നത്. 

പ്രീപ്രോഗ്രാം ചെയ്‌തിട്ടുള്ള ഒരു വിഡിയോ ഗെയിം കഥാപാത്രമാണിത്. പാട്ടുപാടുന്ന രീതിയിലാണ് സംസാരം. സ്‌ട്രീമിങ്ങിനിടെ ഓരോ തവണയും അവൾ പറയുന്ന ക്യാച്ച്‌ഫ്രെയ്സിനാണ് പ്രതിഫലം കിട്ടുന്നത്. കൂടാതെ കാഴ്‌ചക്കാർക്ക് ഡിജിറ്റൽ സമ്മാനങ്ങളും അയക്കാൻ കഴിയും. ഇതും പണമായി ലഭിക്കും. 

ഡിജിറ്റൽ സമ്മാനങ്ങളായി റോസാപ്പൂക്കൾ, ദിനോസറുകൾ, ഐസ്ക്രീം കോണുകൾ തുടങ്ങിയ കാർട്ടൂൺ രൂപത്തിൽ കാഴ്‌ചക്കാർ അയക്കും. സമ്മാനങ്ങൾ സ്‌ക്രീനിൽ തെളിയുമ്പോൾ കാർട്ടൂണിഷ് രീതിയിലുള്ള അവളുടെ പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ഇത്രയധികം ആരാധകരെ കൂട്ടുന്നത്. വിഡിയോയിൽ ഹയർസ്‌ട്രേയ്‌റ്റ്‌നർ ഉപയോ​ഗിച്ച് പോപ്പ്‌കോൺ ഉണ്ടാക്കുന്നതും വിചിത്രമായി ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്.

ഒരു വിഡിയോയിൽ ഐസ്ക്രീം സമ്മാനമായി നൽകുമ്പോൾ 'ഐസ്ക്രീം ഈ സോ ​ഗുഡ്' എന്ന് പറഞ്ഞ് അത് കഴിക്കാൻ വരുന്ന പോലെ നാവ് പുറത്തേക്ക് ഇടുന്നുണ്ട്. അവളുടെ ഈ പ്രതികരണം പ്രസിഡന്റ് ജോ ബൈഡന്റെ ഇഷ്ടവിഭവത്തോട് ചേർത്ത്  മീമായി സോഷ്യൽമീഡിയയിൽ വലിയ തോതിൽ വൈറലായിരുന്നു. 

നിർമ്മാതാവും റാപ്പറുമായ ടിംബലാൻഡ് ഇവരുടെ ആരാധകനാണ്. ഇവരുടെ ഒരു ടി‌ക്ക്‌ടോക്‌ വീഡിയോ കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് പിങ്കിഡോളിന് ഇത്ര അധികം ആരാധകരെ ലഭിച്ചത്. മില്യൺ കാഴ്‌ചക്കാരാണ് ഇവരുടെ ഓരോ വിഡിയോയ്‌ക്കും കിട്ടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com